ഷോളയൂരിൽ ചന്ദനക്കടത്ത് പിടികൂടി
text_fieldsഷോളയൂരിൽ വനംവകുപ്പ് ചന്ദക്കടത്ത് പിടികൂടിയപ്പോൾ
അഗളി: അട്ടപ്പാടി ഷോളയൂരിൽ വാഹനത്തിൽ കടത്തവേ മൂന്ന് കിലോയിലധികം ചന്ദനം വനം വകുപ്പ് അധികൃതർ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
ചാവടിയൂർ ശരവണൻ (35), ഗൂളിക്കടവ് മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഷോളയൂർ ഫോറസ്റ്റ് സെക്ഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സജീവ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രവികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ നിജാസ് ആനന്ദ്, ഷഫീഖ് അഹമ്മദ്, ഫോറസ്റ്റ് ഡ്രൈവർ രതീഷ് കുമാർ, ഫോറസ്റ്റ് വാച്ചർ ഭരതൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

