Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാ​യ​പ്പൊ​ടി​യി​ൽ...

ചാ​യ​പ്പൊ​ടി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് സ​ന​യു​ടെ വി​ഡി​യോ വൈ​റ​ൽ

text_fields
bookmark_border
ചാ​യ​പ്പൊ​ടി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് സ​ന​യു​ടെ വി​ഡി​യോ വൈ​റ​ൽ
cancel

പ​ട്ടാ​മ്പി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കൗ​തു​ക​മാ​യി പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ര​വി​രു​ത്. സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും ടീ ​പൗ​ഡ​ർ ആ​ർ​ട്ടി​ലൂ​ടെ ചി​ത്രീ​ക​രി​ക്കു​ന്ന കൊ​പ്പം മേ​ൽ​മു​റി​യി​ലെ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളു​ടെ പു​ത്രി സ​ന​യു​ടെ വി​ഡി​യോ വൈ​റ​ലാ​യി. ഒ​രു​പി​ടി ചാ​യ​പ്പൊ​ടി​യി​ൽ​നി​ന്ന് നാ​ലു സ്ഥാ​നാ​ർ​ഥി​ക​ളും ചി​ഹ്ന​ങ്ങ​ളും ഇ​തി​ന​കം പി​റ​വി​യെ​ടു​ത്തു ക​ഴി​ഞ്ഞു. പ്ര​ചാ​ര​ണ ഗാ​ന​ത്തി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്ര​ര​ച​ന.

മു​തു​ത​ല പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി അ​മീ​റ, കൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ന​ല​ക്ഷ്മി, പ​ട്ടാ​മ്പി ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് ന​ടു​വ​ട്ടം വാ​ർ​ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ. റ​ഷീ​ദ്, വ​ല്ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി കെ.​സി. നാ​സ​ർ എ​ന്നി​വ​ർ​ക്കും അ​വ​രു​ടെ ചി​ഹ്ന​ങ്ങ​ൾ​ക്കു​മാ​ണ് സ​ന​യു​ടെ വി​ദ​ഗ്ധ ക​ര​ങ്ങ​ൾ ജ​ന്മം ന​ൽ​കി​യ​ത്.

മ​റ്റു പാ​ർ​ട്ടി​ക്കാ​ർ സ​മീ​പി​ച്ചാ​ലും സ​ർ​ഗാ​ത്മ​ക​ത പ​ങ്കു​വെ​ക്കു​മെ​ന്ന് സ​ന പ​റ​യു​ന്നു. ന​ടു​വ​ട്ടം ഗ​വ. ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ പി. ​മു​ഹ​മ്മ​ദ്മു​സ്ത​ഫ​യു​ടെ​യും ന​രി​പ്പ​റ​മ്പ് ഗ​വ. യു. ​പി സ്‌​കൂ​ൾ അ​ധ്യാ​പി​ക ഫാ​ത്തി​മ​ത് സു​ഹ്റ​യു​ടെ​യും മ​ക​ളാ​ണ് സ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanaTea powder
News Summary - Sana Video
Next Story