Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ​ലീം,...

സ​ലീം, മാ​പ്പി​ള​പ്പാ​ട്ടി​നെ പ്ര​ണ​യി​ച്ച ക​ലാ​കാ​ര​ൻ

text_fields
bookmark_border
സ​ലീം, മാ​പ്പി​ള​പ്പാ​ട്ടി​നെ പ്ര​ണ​യി​ച്ച ക​ലാ​കാ​ര​ൻ
cancel
camera_alt

ഇ.​എം. സ​ലീം മാ​പ്പി​ള​പ്പാ​ട്ട് ര​ച​ന​യി​ൽ

ക​ല്ല​ടി​ക്കോ​ട്: വാ​ഴ​മ്പു​റം ക​ല്ലം​ചോ​ല ഇ​ട​യി​ൽ വീ​ട്ടി​ൽ സ​ലീം എ​ന്ന ഇ.​എം.​എ​സിെൻറ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്​​ട​മാ​യ​ത് മാ​പ്പി​ള​പ്പാ​ട്ടി​നെ പ്ര​ണ​യി​ച്ച ക​ലാ​കാ​ര​നെ​യാ​ണ്. ര​ച​യി​താ​വും ഗാ​യ​ക​നു​മാ​യി​രു​ന്ന അ​ദ്ദേ​ഹം 1919 ഡി​സം​ബ​ർ 17ന് ​ക​രു​കോ​ണി​ലാ​ണ് ജ​നി​ച്ച​ത്. 50 വ​ർ​ഷ​മാ​യി ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് താ​മ​സം.

ക​രു​കോ​ൺ എ​ൽ.​പി സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. കു​ടും​ബ പ്രാ​ര​ബ്​​ധം കാ​ര​ണം നാ​ലാം​ത​രം വ​രെ മാ​ത്ര​മേ സ്കൂ​ളി​ൽ പോ​യു​ള്ളൂ. ക​രു​കോ​ൺ ക​ലാ​സ​മി​തി​ക്ക് വേ​ണ്ടി നി​ര​വ​ധി നാ​ട​ക ഗാ​ന​ങ്ങ​ൾ എ​ഴു​തി. 1967ൽ ​കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ സം​സ്ഥാ​ന സാ​ക്ഷ​ര​ത ക​ലാ​മേ​ള​യി​ൽ മാ​പ്പി​ള​പ്പാ​ട്ട് ആ​ലാ​പ​ന​ത്തി​ൽ ജേ​താ​വാ​യി. പാ​ട്ടു​ക​ൾ സ്വ​യം എ​ഴു​തി ആ​ല​പി​ക്കു​ന്ന പ​തി​വാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. അ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ളു​മാ​ണ് ഇ.​എം. സ​ലീം പാ​ട്ടി​ന് പ്ര​മേ​യ​മാ​ക്കി​യി​രു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പു വ​രെ ചെ​റു​പ്പ​ക്കാ​ര‍െൻറ ആ​വേ​ശ​ത്തോ​ടെ പൊ​തു​വേ​ദി​ക​ളി​ലും ക​ല്യാ​ണ സ​ദ​സ്സു​ക​ളി​ലും ഗാ​നം ആ​ല​പി​ച്ചി​രു​ന്നു.

ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ആ​ല​പി​ക്കു​ന്ന ഗാ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം എ​ഴു​തി​യി​രു​ന്ന​ത്. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും ക​ലാ -സാം​സ്കാ​രി​ക രം​ഗ​ത്തും പ്രാ​യാ​ധി​ക്യം മ​റ​ന്നും പ​ങ്കെ​ടു​ത്തി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ ര​ചി​ച്ച അ​ദ്ദേ​ഹം പാ​ട്ടു​ക​ളു​ടെ സ​മാ​ഹാ​രം പു​സ്ത​ക രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കാ​നു​ള്ള മോ​ഹം ബാ​ക്കി​വെ​ച്ചാ​ണ് യാ​ത്ര​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salim is an artist who fell in love with Mappila Pattu
Next Story