Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൈകി ഓട്ടവും തിരക്കും;...

വൈകി ഓട്ടവും തിരക്കും; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
Train stop
cancel

പാ​ല​ക്കാ​ട്: ഉ​ത്സ​വ സീ​സ​ൺ സ​ജീ​വ​മാ​യ​തോ​ടെ ട്രെ​യി​നു​ക​ളി​ല്‍ തി​ര​ക്ക് വ​ർ​ധി​ച്ച​തി​നൊ​പ്പം വൈ​കി ഓ​ട്ട​വും കൂ​ടി​യാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ജ​ന​റ​ൽ കോ​ച്ചു​ക​ൾ കു​റ​ച്ച​തും കോ​വി​ഡി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന വീ​ക്കി​ലി-​പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണ് തി​ര​ക്കി​ന് കാ​ര​ണം. സാ​ധാ​ര​ണ സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ സീ​റ്റ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് റെ​യി​ൽ​വേ അ​നു​വ​ദി​ച്ച സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന​ത് നി​ല​വി​ലു​ള്ള നി​ര​ക്കി​ന്റെ 1.3 മ​ട​ങ്ങാ​ണ്.

ഇ​ത്ത​രം ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് കു​റ​വാ​യ​തി​നാ​ൽ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ക​ഴി​യു​ന്നി​ല്ല. ഇ​തി​നു​പു​റ​മെ മി​ക്ക ട്രെ​യി​നു​ക​ളും വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം ആ​റ് മു​ത​ൽ പ​ത്ത് മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വൈ​കി​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. റി​സ​ർ​വേ​ഷ​ൻ ന​ട​ത്തി​യി​ട്ടും സീ​റ്റ് ല​ഭി​ക്കാ​ത്ത നി​ര​വ​ധി യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റോ​ളം നി​ന്ന് യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

വൈ​കീ​ട്ട് ഷൊ​ർ​ണൂ​രി​ലേ​ക്ക് പാ​സ​ഞ്ച​ർ ട്രെ​യി​ൻ വേ​ണം

പാ​ല​ക്കാ​ട്: വൈ​കീ​ട്ട് ഷൊ​ർ​ണൂ​രി​ലേ​ക്ക് പാ​സ​ഞ്ച​ർ ട്രെ​യി​നി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. വൈ​കീ​ട്ട് 5.55ന് ​പാ​ല​ക്കാ​ട് എ​ത്തു​ന്ന കോ​യ​മ്പ​ത്തൂ​ർ-​ഷൊ​ർ​ണൂ​ർ എ​ക്സ്പ്ര​സ് ക​ഴി​ഞ്ഞാ​ൽ രാ​ത്രി 10.55ന് ​പാ​ല​ക്കാ​ട് എ​ത്തു​ന്ന മ​ദ്രാ​സ്-​മം​ഗ​ലാ​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​ൻ മാ​ത്ര​മാ​ണു​ള്ള​ത്.

ഷൊ​ർ​ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി പേ​രാ​ണ് വ്യാ​വ​സാ​യി​ക ന​ഗ​ര​മാ​യ കോ​യ​മ്പ​ത്തൂ​ർ, ക​ഞ്ചി​ക്കോ​ട്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് രാ​ത്രി ഏ​ഴ് ക​ഴി​യാ​തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​റ​ങ്ങാ​ൻ ക​ഴി​യി​ല്ല. രാ​ത്രി 7.30ന് ​പാ​ല​ക്കാ​ട് ടൗ​ണി​ൽ എ​ത്തു​ന്ന കോ​യ​മ്പ​ത്തൂ​ർ-​പാ​ല​ക്കാ​ട് ടൗ​ൺ മെ​മു ഷൊ​ർ​ണൂ​രി​ലേ​ക്ക് നീ​ട്ടു​ക​യാ​ണെ​ങ്കി​ൽ ഷൊ​ർ​ണൂ​ർ, വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train passengersPalakkadTrain
News Summary - Running late and rushing; Train passengers in distress
Next Story