റബർ ഷീറ്റ് മോഷണം: രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
മംഗലംഡാം: റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒലിംകടവ് സ്വദേശി അഖിൽ (19), പൈതല കോളനി സ്വദേശി രാഹുൽ (19) എന്നിവരെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. പൈതല കൊച്ചുപാലിയത്തിൽ പയസ് ജെയിംസിന്റെ തോട്ടത്തിൽ ഉണക്കാനിട്ട 18 റബർ ഷീറ്റും 10 കിലോയോളം വരുന്ന ഒട്ടുപാലും കഴിഞ്ഞ ശനിയാഴ്ച മോഷണം പോയിരുന്നു. പയസ് മംഗലംഡാം പൊലീസിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതനുസരിച്ച് മൂവായിരം രൂപയോളം വിലവരുന്ന മോഷണമുതൽ മംഗലംഡാമിലേയും പൊൻകണ്ടത്തേയും കടകളിൽനിന്ന് പൊലീസ് കണ്ടെടുത്തു. മംഗലംഡാം എസ്.ഐ എൻ. സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

