Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്ടെ ആർ.എസ്.എസ്...

പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തക​െൻറ വധം; ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
Sanjith Murder
cancel

പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ. ഇയാൾ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ആളാണെന്ന്​ പൊലീസ്​ പറഞ്ഞു. ഇതോടെ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം രണ്ടായി.

തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മറ്റ്​ പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായും അന്വേഷണം സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ കൂടി വ്യാപിപ്പിച്ചതായും പൊലീസ്​ അറിയിച്ചു.

കഴിഞ്ഞദിവസം അറസ്​റ്റിലായ പാലക്കാട്​ സ്വദേശിയുമായി പൊലീസ്​ സംഭവസ്ഥലത്ത്​ തെളിവെടുപ്പ്​ നടത്തി. പ്രതികൾ കാറിൽ ഒന്നിച്ച്​ യാത്രയാരംഭിച്ചെന്ന്​ കരുതുന്ന തത്തമംഗലത്തും കൃത്യം നടന്ന മ​മ്പ്രത്തും ആയുധങ്ങൾ ക​ണ്ടെടുത്ത കണ്ണനൂർ സർവിസ്​ റോഡിലും ഇയാളെ എത്തിച്ച അ​േന്വഷണസംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ​തെളിവെടുപ്പിന്​ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു. പൊലീസ്​ കസ്​റ്റഡി അപേക്ഷ നൽകി.

കാറിലെത്തിയ അഞ്ചംഗ സംഘം കഴിഞ്ഞ 15ന് രാവിലെ 8.45ന് ദേശീയപാതക്ക്​ സമീപം മമ്പറത്താണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം കോട്ടയം മുണ്ടക്കയത്തുനിന്നാണ് പാലക്കാട്​, നെന്മാറ സ്വദേശികളായ മൂന്നുപേരെ അന്വേഷണ സംഘം കസ്​റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർ അറസ്​റ്റിലായ ആൾക്ക്​ ഒളിച്ചുകഴിയാൻ സൗകര്യമൊരുക്കിയവരാണെന്നാണ്​ കരുതുന്നത്​.

കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് സഞ്ജിത്തി​െൻറ ഭാര്യ അര്‍ഷിക മൊഴി നല്‍കിയിരുന്നു. പാലക്കാട് ഡിവൈ.എസ്​.പി പി.സി. ഹരിദാസ്, ആലത്തൂർ ഡിവൈ.എസ്​.പി കെ.എം. ദേവസ്യ എന്നിവരുൾപ്പെടുന്ന 34 അംഗ സംഘമാണ്​ കേസന്വേഷിക്കുന്നത്​. ​​


അറസ്​റ്റിലായ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ ആദ്യം അറസ്​റ്റിലായ പാലക്കാട്​ സ്വദേശിയുമായി പൊലീസ്​ സംഭവസ്ഥലത്ത്​ തെളിവെടുപ്പ്​ നടത്തി. പ്രതികൾ കാറിൽ ഒന്നിച്ച്​ യാത്രയാരംഭിച്ചെന്ന്​ കരുതുന്ന തത്തമംഗലത്തും കൃത്യം നടന്ന മ​മ്പ്രത്തും ആയുധങ്ങൾ ക​ണ്ടെടുത്ത കണ്ണനൂർ സർവിസ്​ റോഡിലും ഇയാളെ എത്തിച്ച അ​േന്വഷണസംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ​തെളിവെടുപ്പിന്​ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു. പൊലീസ്​ കസ്​റ്റഡി അപേക്ഷ നൽകി.

കാറിലെത്തിയ അഞ്ചംഗ സംഘം കഴിഞ്ഞ 15ന് രാവിലെ 8.45ന് ദേശീയപാതക്ക്​ സമീപം മമ്പറത്താണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം മുണ്ടക്കയത്തുനിന്നാണ് പാലക്കാട്​, നെന്മാറ സ്വദേശികളായ മൂന്നുപേരെ അന്വേഷണ സംഘം കസ്​റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർ അറസ്​റ്റിലായ ആൾക്ക്​ ഒളിച്ചുകഴിയാൻ സൗകര്യമൊരുക്കിയവരാണെന്നാണ്​ കരുതുന്നത്​.

തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുള്ളതിനാൽ പ്രതിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് സഞ്ജിത്തി​െൻറ ഭാര്യ അര്‍ഷിക മൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച പാലക്കാട്-തൃശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ നാല് വാളുകൾ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധന ഫലം വരാൻ വൈകുന്നതിനാൽ ഇവ സഞ്ജിത്തിനെ കൊല്ലാൻ ഉപയോഗിച്ചതാണോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. പാലക്കാട് ഡിവൈ.എസ്​.പി പി.സി. ഹരിദാസ്, ആലത്തൂർ ഡിവൈ.എസ്​.പി കെ.എം. ദേവസ്യ എന്നിവരുൾപ്പെടുന്ന 34 അംഗ സംഘമാണ്​ കേസന്വേഷിക്കുന്നത്​. ​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjith murder
News Summary - RSS worker killed in Palakkad; Another accused arrested
Next Story