വാളയാറിൽ രേഖകളില്ലാതെ കടത്തിയ 48 ലക്ഷം രൂപ പിടികൂടി
text_fieldsഅശോക് ജാദവ്
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 48 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ എയർ ബസിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി അശോക് ജാദവാണ് (30) എക്സൈസിന്റെ വാഹന പരിശോധനക്കിടെ പിടിയിലായത്.
ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 50,000 രൂപ വീതമുള്ള 96 കെട്ടുകളിലായി രേഖകളില്ലാതെ കടത്തികൊണ്ടുവരുകയായിരുന്ന പണം കണ്ടെത്തിയത്. ഉറവിടമോ കൊണ്ടുപോകുന്ന കാരണമോ വ്യക്തമാക്കാത്തതിനാൽ പണം നിയമാനുസരണം ബന്ധവസിലെടുത്തു.
തുടർനടപടികൾക്കായി പ്രതിയെയും പണവും പാലക്കാട് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഇൻകംടാക്സ് (ഇൻവെസ്റ്റിഗേഷൻ) വകുപ്പിന് കൈമാറി. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി.ആർ. പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി. പ്രഭ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് കെ.പി. രാജേഷ്, പി.എസ്. മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

