ട്രെയിനിൽ കടത്തിയ 35 ലക്ഷം രൂപ പിടികൂടി
text_fieldsപാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 35 ലക്ഷം രൂപ പിടികൂടി. ശബരി എക്സ്പ്രസ് രണ്ടാം ക്ലാസ് എ.സി കമ്പാർട്ട്മെൻറിൽനിന്നാണ് ഹൈദരാബാദ് സോലാപൂർ സ്വദേശികളായ രാജു ഗൗഡ് (38), സായ് കൃഷ്ണ (26) എന്നിവരെ പാലക്കാട് ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രതികളെ പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. ആർ.പി.എഫ് കമാൻഡൻറ് ജെതിൻ ബി. രാജിെൻറ നിർദേശപ്രകാരം സി.ഐ എൻ. കേശവദാസ് എസ്.ഐ എ.പി. ദീപക്, കെ. സജു, ഹെഡ് കോൺസ്റ്റബിൾ അശോക്, കോൺസ്റ്റബിൾമാരായ വി. സവിൻ, അബ്ദുൽ സത്താർ, ഒ.കെ. അജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

