Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലായിൽ ബൈക്കിലെത്തി...

പാലായിൽ ബൈക്കിലെത്തി മാല കവർച്ച വ്യാപകം

text_fields
bookmark_border
Robbery, PalaRobbery on a bike in Pala
cancel

പാ​ലാ: പാ​ലാ​യി​ലും പ​രി​സ​ര​ത്തും ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല​പ​റി​ക്ക​ല്‍ സം​ഘം വി​ല​സു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ള്ളി​ച്ചി​റ മ​ണ​ലേ​ല്‍ പാ​ല​ത്തി​നു സ​മീ​പം മു​റു​ക്കാ​ന്‍ക​ട ന​ട​ത്തു​ന്ന വി​ധ​വ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

ഒ​രാ​ഴ്ച മു​മ്പ്​ പി​ഴ​കി​ല്‍ മു​റു​ക്കാ​ന്‍ ക​ട ന​ട​ത്തു​ന്ന സ്ത്രീ​യു​ടെ മാ​ല​യും മോ​ഷ്​​ടാ​ക്ക​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് വ​ള്ളി​ച്ചി​റ​യി​ലെ സം​ഭ​വം.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ പാ​ലാ-​കോ​ഴാ റോ​ഡി​ല്‍ മ​ണ​ലേ​ല്‍ പാ​ല​ത്തി​ന​ടു​ത്ത് മു​റു​ക്കാ​ന്‍ ക​ട ന​ട​ത്തു​ന്ന താ​ഴ​ത്തി​ലു​മ്പേ​ല്‍ ശ​കു​ന്ത​ള​യു​ടെ (53) ര​ണ്ട​ര പ​വ​െൻറ മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. സി​ഗ​ര​റ്റ് ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന യു​വാ​വ് ശ​കു​ന്ത​ള​യു​ടെ അ​ടു​ത്തെ​ത്തി.

സി​ഗ​ര​റ്റ്​ എ​ടു​ക്കാ​ന്‍ ശ​കു​ന്ത​ള തി​രി​ഞ്ഞ​പ്പോ​ള്‍ യു​വാ​വ് മാ​ല​യി​ല്‍ പി​ടി​ത്ത​മി​ട്ടു. ശ​കു​ന്ത​ള നി​ല​വി​ളി​ച്ചെ​ങ്കി​ലും യു​വാ​ക്ക​ള്‍ ബൈ​ക്കി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞു. പാ​ലാ സി.​ഐ സു​നി​ല്‍ തോ​മ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalaRobbery
News Summary - Robbery on a bike in Pala
Next Story