കാടായി മാറി റോഡ്
text_fieldsകോട്ടായി - വാവുള്ളിയിലിൽ പ്രധാന പാതക്കരികിൽ വളർന്ന ആനത്തൊട്ടാവാടി
കോട്ടായി: പ്രധാന പാതയുടെ ഇരുവശങ്ങളിലും ആനത്തൊട്ടാവാടിയും പുൽക്കാടും വളർന്നു നിൽക്കുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നു. ഇഴജന്തുക്കളുടെയും മറ്റും ശല്യത്തിൽ വലഞ്ഞ് യാത്രക്കാർക്ക് ദുരിതത്തിലാണ്. കോട്ടായി - പൂടൂർ - പാലക്കാട് പ്രധാന പാതയിൽ കോട്ടായി - വാവുള്ളിയാൽ മുതൽ ഓടനൂർ വരെയാണ് പാതക്കിരുവശവും പുൽക്കാടുകളും ആനത്തൊട്ടാവാടിയും വളർന്നുനിൽക്കുന്നത്. ദിവസവും നൂറുക്കണക്കിന് സ്ത്രീകളും മുതിർന്നവരും പ്രഭാതസവാരിക്ക് ഉപയോഗിക്കുന്നതും ഈ പാതയാണ്. പാതയുടെ വശങ്ങളിൽ മാർക്ക് ചെയ്ത അടയാളങ്ങൾ ചെടികൾ മൂടി കാണാതായി. ആനത്തൊട്ടാവാടി വസ്ത്രങ്ങളിലും മറ്റും കൊളുത്തുന്നതും യാത്രക്കാർക്ക് ശല്യമായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

