Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​ട്ട​പ്പാ​ടിയിൽ റോ​ഡ്...

അ​ട്ട​പ്പാ​ടിയിൽ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി

text_fields
bookmark_border
അ​ട്ട​പ്പാ​ടിയിൽ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി
cancel

മ​ണ്ണാ​ര്‍ക്കാ​ട്: മ​ണ്ണാ​ര്‍ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യി​ല്‍ നെ​ല്ലി​പ്പു​ഴ മു​ത​ല്‍ ആ​ന​മൂ​ളി വ​രെ​യു​ള്ള എ​ട്ട് കി​ലോ മീ​റ്റ​ര്‍ ഭാ​ഗം വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി. 36 ക​ള്‍വ​ര്‍ട്ടു​ക​ളു​ടെ നി​ര്‍മാ​ണ​പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ്രാ​രം​ഭ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍ഡ് (കെ.​ആ​ര്‍.​എ​ഫ്.​ബി) തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. 44 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ എ​സ്റ്റി​മേ​റ്റ് തു​ക.

നി​ല​വി​ല്‍ അ​ഞ്ച​ര മു​ത​ല്‍ ഏ​ഴ് മീ​റ്റ​ര്‍ വ​രെ വീ​തി​യു​ള്ള റോ​ഡ് 13.6 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് വി​ക​സി​പ്പി​ക്കു​ക. ഇ​തി​ല്‍ ഒ​മ്പ​ത് മീ​റ്റ​ര്‍ ടാ​റി​ങ് ന​ട​ത്തും. പ​ല​ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന്റെ ര​ണ്ടു​വ​ശ​ത്തും അ​ഴു​ക്കു​ചാ​ലു​ക​ള്‍ നി​ര്‍മി​ക്കും. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ സ്ലാ​ബോ​ടു കൂ​ടി​യാ​ണ് അ​ഴു​ക്കു​ചാ​ല്‍. കെ.​എ​സ്.​ഇ.​ബി, വാ​ട്ട​ര്‍ അ​തോ​റി​റ്റി, ടെ​ലി​കോം ക​മ്പ​നി​ക​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ്ഥ​ല​വും ന​ല്‍കും. നി​ല​വി​ലു​ള്ള​ത് മാ​റ്റു​ന്ന​തി​ന് ഇ​വ​ര്‍ക്കാ​വ​ശ്യ​മാ​യ തു​ക​യും കെ.​ആ​ര്‍.​എ​ഫ്.​ബി.​യാ​ണ് കൈ​മാ​റു​ന്ന​ത്.

ഇ​തി​നു​ള്ള ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ​ണി​യും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യും. ര​ണ്ടാ​ഘ​ട്ടം ആ​ന​മൂ​ളി മു​ത​ല്‍ മു​ക്കാ​ലി വ​രെ​യു​ള്ള എ​ട്ട് കി​ലോ മീ​റ്റ​റും മൂ​ന്നാം​ഘ​ട്ടം മു​ക്കാ​ലി മു​ത​ല്‍ ആ​ന​ക്ക​ട്ടി വ​രെ​യു​ള്ള 33 കി​ലോ​മീ​റ്റ​റു​മാ​ണ്. ഇ​തി​ല്‍ ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. അ​ടു​ത്ത​മാ​സം നാ​ലാം​തീ​യ​തി ചേ​രു​ന്ന കി​ഫ്ബി ബോ​ര്‍ഡി​ല്‍ ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​മെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു. മൂ​ന്നാം ഘ​ട്ട​ത്തി​ന്റെ ന​ട​പ​ടി ക്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

നെ​ല്ലി​പ്പു​ഴ മു​ത​ല്‍ ആ​ന​ക്ക​ട്ടി​വ​രെ ന​ല്ല നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര വൈ​കാ​തെ യാ​ഥാ​ര്‍ഥ്യ​മാ​കു​മെ​ന്നും എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ. പ​റ​ഞ്ഞു. റോ​ഡ് നി​ര്‍മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ലം എം.​എ​ല്‍.​എ. സ​ന്ദ​ര്‍ശി​ച്ചു. തു​ട​ര്‍ന്ന് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​മൂ​ളി​യി​ല്‍ യോ​ഗം ചേ​ര്‍ന്നു.

കെ.​ആ​ര്‍.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ, ബ്രൂ​സ​ണ്‍, പ്രി​ന്‍സ് ബാ​ല​ന്‍, പ്രൊ​ജ​ക്ട് എ​ന്‍ജി​നീ​യ​ര്‍ സ​ന്ദീ​പ്, ക​രാ​റു​കാ​ര​ന്‍ കാ​സ​ർകോ​ട് സ്വ​ദേ​ശി ഹാ​രി​സ്, ടി.​കെ. ഫൈ​സ​ല്‍, സാ​ബു പു​ളി​ക്കാ​ത്തൊ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttappadiRoad Renovation
News Summary - Road renovation has started in Attappadi
Next Story