പണിതിട്ടും പണിതിട്ടും തീരാതെ...
text_fieldsപാലക്കാട് നഗരസഭ ബസ് സ്റ്റാൻഡ്
പാലക്കാട്: തകർച്ച പേടിച്ചു പൊളിച്ചുനീക്കിയ നഗരസഭ ബസ് സ്റ്റാൻഡ് പുനർനിർമാണം അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. എം.പി ഫണ്ട് ഉപയോഗിച്ച് ഭാഗികമായി ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഇനിയും ഉപയോഗപ്രദമായിട്ടില്ല. രണ്ടുഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കുമെന്നാണ് നഗരസഭ നേരത്തെ പറഞ്ഞത്, ആദ്യം ബസ് ടെർമിനൽ നിർമാണവും, അടുത്തഘട്ടം ക്ലോപംക്സ് നിർമാണവും. 2018 ആഗസ്റ്റ് രണ്ടിന് സമീപത്തെ കെട്ടിടത്തിന്റെ ഒരുവശം ഇടിഞ്ഞു വീണതോടെയാണ് നഗരസഭ ബസ് സ്റ്റാൻഡ് പൊളിച്ചു നീക്കിയത്.
സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയമാണെന്ന പരിശോധന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. നഗരസഭ സ്റ്റാൻജ് ബസ് ബേ ആയി ഉപയോഗപ്പെടുത്തി ബസുകൾ തിരിച്ചെത്തിക്കണമെന്ന നിർദശവും പാലിക്കപ്പെട്ടില്ല. സ്റ്റാൻഡ് നിർമാണത്തിന് പദ്ധതി സമർപ്പിച്ചാൽ ഫണ്ട് അനുവദിക്കാമെന്ന് എം.പി.യും, എം.എൽ.എയും അറിയിച്ചെങ്കിലും ആദ്യം നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു അനക്കവും ഉണ്ടായില്ല. പിന്നീടാണ് എം.പി. ഫണ്ട് ഉപയോഗിച്ച് ഇരുമ്പ് തൂണുകളിൽ ഭാഗികമായി ബസ് സ്റ്റാൻഡ് നിർമാണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

