അതിർത്തി പ്രദേശങ്ങളിലെ റേഷൻ കടകൾ കൃത്യസമയത്ത് തുറക്കുന്നില്ല
text_fieldsബുധനാഴ്ച രാവിലെ പത്തിന് ശേഷവും തുറക്കാത്ത മൂച്ചങ്കുണ്ട് റേഷൻ കട
ചെമ്മണാമ്പതി: അതിർത്തി പ്രദേശങ്ങളിലെ റേഷൻ വിതരണ കേന്ദ്രങ്ങൾ കൃത്യമായി തുറക്കുന്നില്ലെന്ന് പരാതി. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് രാവിലെ 11നും വൈകീട്ട് അഞ്ചിനും ശേഷം തുറക്കുന്നത്.
രാവിലെ എട്ട് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയും തുറക്കണമെന്ന് നിർദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കാത്തതിനാൽ റേഷൻ സാധനങ്ങൾ കൃത്യമായി ലഭിക്കാതെ ഉപഭോക്താക്കൾ ദുരിതത്തിലാവുകയാണ്.
മുതലമട ചെമ്മണാമ്പതി, മൂച്ചങ്കുണ്ട്, അടമ്പമരം പ്രദേശങ്ങളിലെ റേഷൻ ഷോപ്പുകൾ രാവിലെ കൃത്യമായി തുറക്കാത്തതിനാൽ തൊഴിലാളികൾക്ക് ജോലിക്ക് പോകുന്നതിനു മുമ്പ് സാധന സാമഗ്രികൾ വാങ്ങാൻ സാധിക്കാറില്ലെന്ന് മൂച്ചങ്കുണ്ട് വാസികൾ പറയുന്നു.
സാധനങ്ങളുടെ വിതരണക്രമം തമിഴിൽ രേഖപ്പെടുത്തണമെന്ന ആവശ്യം നടപ്പാക്കാത്ത തിനാൽ വിതരണത്തിലും പാകപ്പിഴവുകൾ ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എന്നാൽ, റേഷൻ ഷോപ്പുകൾ കൃത്യമായി തുറക്കുന്നത് പരിശോധിക്കുമെന്ന് ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫിസർ എ.എസ്. ബീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

