Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറേ​ഷ​ൻ വി​ത​ര​ണ...

റേ​ഷ​ൻ വി​ത​ര​ണ പ്ര​തി​സ​ന്ധി: കടകൾക്ക് മുന്നിൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ

text_fields
bookmark_border
റേ​ഷ​ൻ വി​ത​ര​ണ പ്ര​തി​സ​ന്ധി: കടകൾക്ക് മുന്നിൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ
cancel
camera_alt

പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കി​ഴ​ക്കേ വെ​ണ്ണ​ക്ക​ര റേ​ഷ​ൻ ക​ട​ക്ക് മു​ന്നി​ൽ ന​ട​ത്തി​യ ജി​ല്ല​ ധ​ർ​ണ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട്: ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ മാ​റി​യ​തി​ൽ സ​ർ​ക്കാ​ർ അ​നാ​സ്ഥ​ക്ക് എ​തി​രെ പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ വെ​ണ്ണ​ക്ക​ര എ.​ആ​ർ.​ഡി 108 ന​മ്പ​ർ റേ​ഷ​ൻ ക​ട​ക്ക് മു​ന്നി​ൽ ജി​ല്ല​ത​ല ധ​ർ​ണ ന​ട​ത്തി. റേ​ഷ​ന്‍ വി​ത​ര​ണ മേ​ഖ​ല​യി​ലെ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​മൂ​ലം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ അ​ന്നം മു​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന ഇ​ട​തു​സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു.

നാ​ളി​തു​വ​രെ​യു​ണ്ടാ​വാ​ത്ത ത​ര​ത്തി​ലു​ള്ള ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് പൊ​തു​വി​ത​ര​ണ മേ​ഖ​ല നേ​രി​ടു​ന്ന​ത്. സ്ഥി​തി സ​ങ്കീ​ര്‍ണ​മാ​യി​ട്ടും സ​ത്വ​ര​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ഭ​ക്ഷ്യ​മ​ന്ത്രി​യും വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. രാ​ജേ​ഷ്, പി. ​ബാ​ല​ഗോ​പാ​ൽ, മു​ൻ ഐ.​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്‍റ് ചി​ങ്ങ​ന്നൂ​ർ മ​നോ​ജ്, മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്. മു​സ്ത​ഫ, ന​ഗ​ര​സ​ഭ പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് സാ​ജോ ജോ​ൺ, ഡി.​സി.​സി മെ​മ്പ​ർ സി. ​കി​ദ​ർ മു​ഹ​മ്മ​ദ്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​മേ​ശ് പു​ത്തൂ​ർ, എ​സ്. സേ​വ്യ​ർ, അ​നി​ൽ ബാ​ല​ൻ, എ​സ്.​എം. താ​ഹ, വി. ​മോ​ഹ​ൻ, വി. ​ആ​റു​മു​ഖ​ൻ, ശ്രീ​കു​മാ​ർ ന​മ്പൂ​തി​രി, എ.​എം. അ​ബ്ദു​ല്ല, സി. ​നി​ഖി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കി​ഴ​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കു​ണ്ടു​കാ​ട് റേ​ഷ​ൻ ക​ട​ക്ക് മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി.​സി.​സി സെ​ക്ര​ട്ട​റി ഡോ. ​അ​ർ​സ്സ​ലാം നി​സ്സാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ശ്രീ​നി​വാ​സ​ൻ, വി.​ജെ. ജോ​സ​ഫ്, ടി.​കെ. ഷാ​ന​വാ​സ്, ബാ​ബു പോ​ൾ, വി.​പി. പ​ത്മ​നാ​ഭ​ൻ, സി.​കെ. ഉ​സ​നാ​ർ, മ​റി​യ കു​ട്ടി ജോ​ർ​ജ്, ഷീ​ബ ബാ​മ്പു, കെ.​കെ. പൗ​ലോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​വ​ശ്ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി റേ​ഷ​ൻ ഷോ​പ്പി​ന് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി റേ​ഷ​ൻ ക​ട​ക്കു​മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. കെ.​പി.​സി.​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​പാ​ടി. റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​ചാ​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് വി. ​വി​ജ​യ​മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​കേ​ശ​വ​ദാ​സ്, ക​വി​ത സ​ന്തോ​ഷ്, വി​ൻ​ഷ പ്ര​ജി​ത്ത്, മ​ണി വാ​വു​ള്ളി​പ്പ​തി, മ​റ്റ് നേ​താ​ക്ക​ളാ​യ എം. ​സെ​യ്ദ് മു​ഹ​മ്മ​ദ്. പി. ​ശി​വാ​ന​ന്ദ​ൻ, ആ​ർ. പ​ത്മ​രാ​ജ്, സാ​വി​ത്രി ശ്രീ​നി​വാ​സ​ൻ, വി. ​രാ​മ​കൃ​ഷ്ണ​ൻ, വാ​സു, സേ​തു മാ​ധ​വ​ൻ, സു​ലൈ​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ration distribution protest: Congress dharna in front of shops
Next Story