Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദിവാസി പെൺകുട്ടിയെ...

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 13 വർഷം തടവ്

text_fields
bookmark_border
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 13 വർഷം തടവ്
cancel

പാലക്കാട്: പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന്​ 13 വർഷം തടവ് ശിക്ഷ​. അഗളി നെല്ലിപ്പതി പാപ്പാത്തി കോളനിയിലെ രാജനെയാണ് (രാമകൃഷ്ണൻ -37) 13 വർഷത്തെ കഠിനതടവിനും 60,000 രൂപ പിഴ അടക്കാനും പിഴ അടക്കാത്ത പക്ഷം ഒരുവർഷം അധിക തടവിനും ശിക്ഷിച്ചത്.

2010 ജൂ​ൈല 27നാണ് സംഭവം. 16 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഡിവൈ.എസ്.പി മാത്യു എക്സൽ ആണ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. പാലക്കാട് ഫസ്​റ്റ്​ അഡീഷനൽ സെഷൻസ് ജഡജി എസ്. മുരളീകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ആർ. ആനന്ദ്​ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseimprisonment
News Summary - Rape case imprisonment
Next Story