എടത്തറയിൽ വ്യാപക മോഷണം; ഒറ്റരാത്രി എട്ട് കടകളിൽ കവർച്ച
text_fieldsഎടത്തറയിൽ മോഷണം നടന്ന കടക്കുമുന്നിൽ നാട്ടുകാർ
പറളി: എടത്തറ, പറളി മേഖലയെ ഭീതിയിലാഴ്ത്തി മോഷ്ടാക്കൾ. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി എട്ട് വ്യാപാരസ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തും ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷണം. രാത്രി കടയടച്ചുപോയ ഉടമകൾ വെള്ളിയാഴ്ച രാവിലെ യാണ് വിവരമറിയുന്നത്.
എടത്തറ ജി-നെറ്റ് സേവന കേന്ദ്രത്തിന്റെ ഷട്ടർ തകർത്തശേഷം ചില്ല് വാതിൽ പൊളിച്ചായിരുന്നു മോഷണം. 15000 രൂപയും രണ്ട് മൊബൈൽ ഫോണും മോഷണം പോയതായി കടയുടമ കുഞ്ചൂസ് പറഞ്ഞു. തൊട്ടടുത്ത മിൽമ ബൂത്തിന്റെ ഷട്ടർ തകർത്ത് 1500 രൂപയും സമീപത്തെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഷട്ടർ തകർത്ത് 5000 രൂപയും കവർ
ന്നിട്ടുണ്ട്.എടത്തറയിലെ വേ ബ്രിഡ്ജ്, പുക പരിശോധന കേന്ദ്രം എന്നിവയിലും എസ്.ബി.ഐ സേവന കേന്ദ്രം എന്നിവിടങ്ങളിലും മോഷണം നടന്നിട്ടുണ്ട്. അഞ്ചാംമൈൽ വി.എം. മെഡിക്കൽ സെന്ററിന്റെ ഷട്ടർ തകർത്ത് 5000 രൂപ കവർന്നു. കിഴക്കഞ്ചേരിക്കാവിലും കല്ലേക്കാട് പുതിയ സ്റ്റോപ്പിലും മോഷണം നടന്നു. പ്രധാന പാതയോരത്ത് ഒറ്റരാത്രി കൊണ്ട് ഇത്രയധികം സ്ഥാപനങ്ങളിൽ മോഷണം നടന്നതിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പാലക്കാട് നിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

