റമദാനെ വരവേൽക്കാനൊരുങ്ങി പള്ളികളും ഭവനങ്ങളും
text_fieldsചടനാംകുർശ്ശി ഫുർഖാൻ മസ്ജിദിൽ
റമദാൻ മുന്നൊരുക്ക ജോലിയിൽ മുഴുകിയ തൊഴിലാളി
പാലക്കാട്: റമദാൻ വ്രതാരംഭത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പള്ളികളും ഭവനങ്ങളും തകൃതിയായ ഒരുക്കത്തിലാണ്. റമദാൻ മാസത്തിനുമുമ്പേ വീടുകളിൽ നടത്താറുള്ള ശുദ്ധികലശമായ നനച്ചുകുളി നടക്കുകയാണ്. പള്ളികൾ പെയിന്റടിച്ചും പായകളും കാർപറ്റുകളുമെല്ലാം മാറ്റിവിരിച്ചും അംഗശുദ്ധി വരുത്തുന്ന ഹൗളുകൾ വൃത്തിയാക്കിയും നവീകരിക്കുന്നുണ്ട്.
റമദാനിലെ 17ാം രാവിലും 27ാം രാവിലും പള്ളികളിൽ പ്രത്യേക പ്രാർഥനകളുണ്ടാകും. വ്രതശുദ്ധിയുടെ, ആത്മസംസ്കരണത്തിന്റെ 30 രാപ്പകലുകൾ താണ്ടുന്നതോടെ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാവും. ഇത്തവണ വ്രതം കഠിന ചൂടിലാണെങ്കിലും റമദാൻ പടികടന്നെത്തുന്ന സന്തോഷത്തിലും പ്രതീക്ഷകളിലുമാണ് വിശ്വാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

