പാടങ്ങളിലെ കളപറിക്കൽ അവതാളത്തിൽ
text_fieldsമരക്കമ്പുകൾ ഉപയോഗിച്ച് കളകൾ പറിക്കുന്ന തൊഴിലാളികൾ. നെടുമണിയിലെ പാടശേഖരത്തിലെ കാഴ്ച
പുതുനഗരം: മഴയെത്തിയില്ല, വിതച്ച പാടങ്ങളിലെ കളപറിക്കലും അവതാളത്തിൽ. കൊല്ലങ്കോട്, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിൽ വാടാതെ വളർന്ന നെൽച്ചെടികൾക്കിടയിലെ കളകൾ പറിക്കലാണ് മഴയില്ലാത്തത് പ്രയാസമുണ്ടാക്കിയത്. ഉമ വിത്ത് വിതച്ച 46 ഏക്കറിലധികം പാടശേഖരങ്ങളിലാണ് മണ്ണ് ഉറപ്പുള്ളതിനാൽ കളപറിക്കാൻ മരക്കമ്പുകൾ ഉപയോഗിച്ച് കുത്തിയിളക്കി കളപറിക്കുന്നത്. കളകളുടെ വേരുകൾ ഉൾപ്പെടെ ലഭിക്കുന്നതിനാണ് മരത്തിന്റെ കമ്പുകൾ ഉപയോഗിച്ച് വേരോടെ ഇളക്കി കളകൾ പറക്കുന്നത്. 20-28 ദിവസം പ്രായമായ നെൽച്ചെടികളിലാണ് കളകൾ പറിക്കുന്നത്. മഴയെത്തിയില്ലെങ്കിൽ കളകൾ കൂടുതൽ വളർന്ന് ദുരിതം ഇരട്ടിയാകുമെന്ന ഭീതിയിലാണ് കർഷകർ.

