മലബാറിനോടുള്ള റെയില്‍വേ അവഗണന: പാലക്കാട് ഡിവിഷണൽ ആസ്ഥാനത്ത് മാറ്റ്പ ഭാരവാഹികളുടെ ഉപവാസം
text_fieldsഎ.ഡി.ആർ.എം എസ്. ജയകൃഷ്ണന് മാറ്റ്പ ഭാരവാഹികൾ നിവേദനം കൈമാറുന്നു. രാമനാഥൻ കോഴിക്കോട്, ഡി.ആർ.സി.സി മെമ്പർ പി.പി. അബ്ദുറഹിമാൻ വള്ളിക്കുന്ന്, രഘുനാഥ് തുടങ്ങിയവർ സമീപം.
പാലക്കാട്: ഷൊർണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വൈകിട്ട് 05.45നും 6.45നും സർവീസ് നടത്തിയിരുന്ന 06455, 56663 നമ്പര്‍ വണ്ടികള്‍ യഥാസമയത്ത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ഉപവാസം. മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ (മാറ്റ്പ) ഭാരവാഹികളാണ് ഉപവസിച്ചത്.
ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വൈകുന്നേരം ഉണ്ടായിരുന്ന രണ്ട് വണ്ടികള്‍ ഒന്നിച്ച് നിർത്തലാക്കിയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇതിനെതിരെ മലബാർ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ നടത്തുന്ന സമരങ്ങളുടെ അഞ്ചാം ഘട്ടമായിട്ടാണ് മാറ്റ്പയുടെ ഭാരവാഹികള്‍ ഉപവാസം ഇരിക്കുന്നത്.
മുൻ പാലക്കാട് മുനിസിപ്പൽ ചെയർമാൻ പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി.ആർ.യു.സി.സി അംഗം അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു.
പി.പി. രാമനാഥൻ വേങ്ങേരി, എം. ഫിറോസ് ഫിസ, കെ.കെ. റസ്സാഖ് ഹാജി തിരൂർ, വിജയൻ കുണ്ടുപറമ്പ്, മുനീർ മാസ്റ്റർ കുറ്റിപ്പുറം, അൻവർ സാദിഖ് നരിക്കുനി, ബിന്ദു വള്ളിക്കുന്ന്, ഷാരോണ്‍ മുഹ്സിൻ, പ്രമോദ് പന്നിയങ്കര, രതീഷ് ചെറൂപ്പ, രഘു ദയാൽ, ഹനീഫ കഞ്ചിക്കോട്, അനൂപ് അരിയല്ലൂർ, കെ. ജയപ്രകാശ്, പ്രദീപ് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

