Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയന്ത്രഗോവണി...

യന്ത്രഗോവണി യാഥാർഥ്യമാവുന്നു

text_fields
bookmark_border
യന്ത്രഗോവണി യാഥാർഥ്യമാവുന്നു
cancel

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ റെ​യി​ൽ​വേ എ​സ്​​ക​ലേ​റ്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും റാ​മ്പു​ക​ളും മേ​ൽ​ക്കൂ​ര​ക​ളും ക​വ​ച​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. കെ.​എ​സ്.​​ഇ.​ബി​ക്കു​ള്ള തു​ക ന​ഗ​ര​സ​ഭ കൈ​മാ​റി​യി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചാ​ൽ ഈ ​മാ​സം ത​ന്നെ ട്ര​യ​ൽ റ​ൺ ന​ട​ത്തും. ശ​കു​ന്ത​ള ജ​ങ്ഷ​നും ജി.​ബി റോ​ഡി​നു​മി​ട​യി​ലു​ള്ള റെ​യി​ൽ​പാ​ത​ക്ക് കു​റു​കെ​യാ​ണ് യ​ന്ത്ര​ഗോ​വ​ണി സ്ഥാ​പി​ക്കു​ന്ന​ത്.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​മു​മ്പ് പ​ട്ടി​ക്ക​ര മേ​ൽ​പാ​ലം തു​റ​ന്ന​തോ​ടെ നി​ല​വി​ൽ യ​ന്ത്ര​ഗോ​വ​ണി വ​രു​ന്ന ഭാ​ഗം റെ​യി​ൽ​വേ കൊ​ട്ടി​യ​ട​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഇ​വി​ടം കാ​ൽ​ന​ട മേ​ൽ​പാ​ല​മു​ണ്ടെ​ങ്കി​ലും ക​യ​റി​യി​റ​ങ്ങ​ൽ പ​ല​ർ​ക്കും പ്ര​യാ​സ​മാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നാ​ല​ര കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് യ​ന്ത്ര​ഗോ​വ​ണി സ്ഥാ​പി​ക്കു​ന്ന​ത്. 2018ൽ ​ആ​രം​ഭി​ച്ച നി​ർ​മാ​ണം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും മൂ​ലം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു. മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡ്, ജി.​ബി റോ​ഡ് ഭാ​ഗ​ത്തു​നി​ന്നും ടി.​ബി റോ​ഡ്, മാ​ർ​ക്ക​റ്റ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​യാ​ണി​ത്. നി​ല​വി​ലെ കാ​ൽ​ന​ട മേ​ൽ​പാ​ലം ഭി​ക്ഷ​ക്കാ​രു​ടെ​യും നാ​ടോ​ടി​ക​ളു​ടെ​യും താ​വ​ള​മാ​ണ്. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ഇ​വി​ടം കൈ​യ​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഭീ​തി​യോ​ടെ​യാ​ണ് പാ​ലം ക​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway Escalator
News Summary - Railway Escalator Construction Completed
Next Story