ചോദ്യപേപ്പർ ഏറ്റുവാങ്ങിയില്ല; അധ്യാപകർക്ക് സസ്പെൻഷൻ
text_fieldsആലത്തൂർ: പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ. ശിവകുമാരി, പരീക്ഷ ചീഫ് സൂപ്രണ്ട് കെ. അജയ് എന്നിവരെ ഹയർ സെക്കൻററി വിഭാഗം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻറ് ചെയ്തു. ഒന്നാംവർഷ ഹയർസെക്കന്ററി ഇപ്രൂവ്മെൻറ് സപ്ലിമെൻററി പരീക്ഷകേന്ദ്രമായ സ്കൂളിൽ ചോദ്യപേപ്പർ ഏറ്റുവാങ്ങി സംവിധാനം ഏർപ്പെടുത്താത്തതിനാണ് നടപടി.
പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്.എസ് സ്കൂളിൽ പരീക്ഷകേന്ദ്രം അനുവദിച്ചിരുന്നു. ഒക്ടോബർ 9 മുതൽ നടക്കേണ്ട പരീക്ഷയുടെ പേപ്പറുകൾ ഒക്ടോബർ നാലിനെത്തിച്ചപ്പോൾ ചീഫ് സൂപ്രണ്ട് കെ. അജയ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചെന്നും പേപ്പറുകൾ ഏറ്റുവാങ്ങി ബദൽ സംവിധാനം ഒരുക്കാൻ പ്രിൻസിപ്പൽ ആർ. ശിവകുമാരി തയാറായില്ലെന്നുമാണ് പരാതി.

