മാധ്യമം ഹെൽത്ത് കെയറിന് പുതുനഗരം ഇസ്‍ലാമിക് ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥികളുടെ കരുതൽ
text_fieldsമാധ്യമം ഹെൽത്ത് കെയറിലേക്ക് പുതുനഗരം ഇസ്‍ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച തുക വിദ്യാർഥി പ്രതിനിധികൾ, ഇസ്‍ലാമിക് കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ പി.എസ്. അബൂഫൈസൽ, അബ്ദുസമദ് എന്നിവർ ചേർന്ന് മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ എം. സൈദ് മുഹമ്മദിന് കൈമാറിയപ്പോൾ
പുതുനഗരം: മാരക രോഗങ്ങൾ ബാധിച്ച നിർധനരെ സഹായിക്കാൻ 92,000 രൂപ മാധ്യമം ഹെൽത്ത് കെയറിന് സമാഹരിച്ചു നൽകി പുതുനഗരം ഇസ്‍ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ. തുകയുടെ ചെക്ക് സ്കൂൾ വിദ്യാർഥി പ്രതിനിധികൾ, ഇസ്‍ലാമിക് കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ പി.എസ്. അബൂ ഫൈസൽ എന്നിവർ ചേർന്ന് മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ എം. സൈദ് മുഹമ്മദിന് കൈമാറി.
ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ വിദ്യാർഥികളായ എസ്. മിൻഹാ ഫാത്തിമ, ടി. മുഹമ്മദ് ഇബ്രാഹിം, എം. ബിലാൽ എന്നിവർക്ക് ഉപഹാരം നൽകി. സ്കൂളിനുള്ള ഉപഹാരം രക്ഷാധികാരി അബ്ദുസമദ്, പ്രിൻസിപ്പൽ എം. ഷാജിതാ റാഫി എന്നിവർ മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ എം. സൈദ് മുഹമ്മദിൽനിന്ന് ഏറ്റുവാങ്ങി.
മാധ്യമം ഹെൽത്ത് കെയർ സ്കൂൾ കോഓഡിനേറ്റർ കെ. സറീന, ക്ലാസ് മെന്റർ കെ. സുദർശൻ എന്നിവർക്ക് മാധ്യമത്തിന്റെ പ്രത്യേക ഉപഹാരം നൽകി. പുതുനഗരം ഇസ്‍ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എ. മുഹമ്മദ് ഷനൂബ്, വൈസ് പ്രസിഡന്റ് എ. മിഥുൻഷാ, ട്രസ്റ്റ് മെംബർ എം. മുഹമ്മദ് ജലാലുദ്ദീൻ, മാധ്യമം ഏരിയ കോഓഡിനേറ്റർ ലഹബര്‍ സാദിഖ്, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എ. മൻസൂർ, മാധ്യമം ലേഖകൻ എ. സാദിഖ്, മാനേജ്മെൻറ് കമ്മിറ്റി അംഗം കെ. ഷെരീഫ്, അക്കാഡമിക് കൗൺസിൽ കോഓഡിനേറ്റർ നസീർ ചിറ്റൂർ, സ്കൂൾ ഡയറക്ടർ അൻവർ ശിഹാബുദ്ദീൻ, രക്ഷാധികാരി അബ്ദുസമദ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.സജ്ന, എം. സോഫിയ, ആർ. റിഷാന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

