Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകഞ്ചിക്കോട് സ്കൂളിലെ...

കഞ്ചിക്കോട് സ്കൂളിലെ ശിക്ഷാനടപടി: അധ്യാപകന് വീഴ്ച സംഭവിച്ചതായി ബാലാവകാശ കമീഷന്‍

text_fields
bookmark_border
കഞ്ചിക്കോട് സ്കൂളിലെ ശിക്ഷാനടപടി: അധ്യാപകന് വീഴ്ച  സംഭവിച്ചതായി ബാലാവകാശ കമീഷന്‍
cancel

പാലക്കാട്: കഞ്ചിക്കോട് ഗവ. എച്ച്.എസ്.എസ് സ്‌കൂളില്‍ കായികാധ്യാപകന്‍ കുട്ടികളെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മികവുറ്റ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അധ്യാപകര്‍ ശ്രമിക്കണമെന്ന് കമീഷന്‍ നിർദേശിച്ചു.

സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളെ അധ്യാപകന്‍ ശിക്ഷിച്ച സംഭവം അവരെ മാനസികമായും ശാരീരികമായും തളര്‍ത്തിയതായി കമീഷൻ അംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുമായി നേരിട്ട് സംസാരിച്ചതായും അധ്യാപകന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അംഗങ്ങൾ വ്യക്തമാക്കി.

ഈ വിഷയത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമീഷന്‍ അംഗങ്ങളായ അഡ്വ. ബി. മോഹന്‍കുമാര്‍, ഡോ. എഫ്. വില്‍സണ്‍, കെ.കെ. ഷാജു എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rights CommissionKanchikodekerala local newsPalakkad
News Summary - Punitive action at Kanchikode school: Child Rights Commission says teacher committed lapse
Next Story