വിദ്യാർഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം
text_fieldsവിദ്യാർഥികളുടെ യാത്ര അവകാശങ്ങൾ നിഷേധിക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി വിക്ടോറിയ കോളജ് യൂനിറ്റ് കമ്മിറ്റി
കാമ്പസിൽ റിപ്പോർട്ട് കത്തിക്കുന്നു
പാലക്കാട്: വിദ്യാർഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് സർക്കാർ നടപ്പാക്കരുതെന്നും വിദ്യാർഥി വിരുദ്ധമായ റിപ്പോർട്ട് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിക്ടോറിയ കോളജ് യൂനിറ്റ് കമ്മിറ്റി റിപ്പോർട്ട് കത്തിച്ചു. 17 വയസ്സ് വരെയുള്ള ബി.പി.എൽ വിദ്യാർഥികൾക്ക് മാത്രമേ കൺസെഷൻ നൽകാവൂ എന്നതടക്കമുള്ള കമീഷന്റെ നിർദേശങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്ന് പ്രതിഷേധ സംഗമങ്ങൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

