വാഗ്ദാനങ്ങൾ കടലാസിൽ; മോക്ഷം ലഭിക്കാതെ അയ്യംകുളം
text_fieldsകാടുമൂടിയ അയ്യംകുളം
കോട്ടായി: ജനപ്രതിനിധികൾ പതിറ്റാണ്ടുകളായി തുടരുന്ന വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങി. പഞ്ചായത്തിലെ ഏറ്റവും വലിയ പൊതുകുളമായ അയ്യംകുളത്തിന് ശാപമോക്ഷമായില്ല. പഞ്ചായത്തിലെ രണ്ട്, നാല് വാർഡുകളിലായി കിടക്കുന്ന, കടുത്ത വേനലിൽ പോലും വറ്റാത്ത ഏറ്റവും വലിയ പൊതുകുളം സംരക്ഷിക്കാൻ അധികൃതർ തയാറാകാത്തതാണ് പ്രശ്നം.
വെള്ളം നിറഞ്ഞുനിൽക്കുന്ന കുളത്തിൽ രണ്ടടി ഉയരത്തിൽ പുൽക്കാട് വളർന്നതിനാൽ പരിചയമില്ലാത്തവർക്ക് ഒറ്റനോട്ടത്തിൽ പുൽമൈതാനം എന്നേ തോന്നൂ. എന്നാലും വിദൂരസ്ഥലങ്ങളിൽ നിന്നുവരെ കുളിക്കാനും അലക്കാനും നിരവധി പേർ എത്താറുണ്ട്. ഓരോ പ്രാദേശിക തെരഞ്ഞെടുപ്പുകളിലും അയ്യംകുളം ചർച്ചയാവാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം മറക്കും. അയ്യംകുളത്തിന് തെരഞ്ഞെടുപ്പിലെ വിഷയമാകാനേ വിധിയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

