Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്​കൂളിന് കുടി​വെള്ളം...

സ്​കൂളിന് കുടി​വെള്ളം ഒരുക്കി​ അധ്യാപിക പടിയിറങ്ങുന്നു

text_fields
bookmark_border
സ്​കൂളിന് കുടി​വെള്ളം ഒരുക്കി​ അധ്യാപിക പടിയിറങ്ങുന്നു
cancel

കൂ​റ്റ​നാ​ട്: ജോ​ലി​ചെ​യ്യു​ന്ന സ്​​കൂ​ളി​െൻറ പ്ര​ധാ​ന പ​രി​മി​തി​ക്ക്​ പ​രി​ഹാ​രം ക​ണ്ട്​ പ​ടി​യി​റ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ചാ​ലി​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗീ​താ ജോ​സ​ഫ്.​

പ്ല​സ് ടു ​കാ​മ്പ​സി​ൽ പു​തു​താ​യി കു​ഴി​ക്കു​ന്ന കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ ഒ​രു​ല​ക്ഷം മാ​റ്റി​വ​ച്ചാ​ണ് ഇ​വ​ർ മാ​തൃ​ക​യാ​കു​ന്ന​ത്.

പ്ല​സ് ടു ​കാ​മ്പ​സി​ൽ നി​ല​വി​ൽ ഒ​മ്പ​ത് വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച കു​ഴ​ൽ കി​ണ​റാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ്ര​യം. ക​ഴി​ഞ്ഞ മാ​സാ​ദ്യം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ണ​ർ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ഒ​രു ഭാ​ഗം പാ​റ​യാ​യ​തോ​ടെ ഫ​ണ്ട് തീ​ര്‍ന്ന്​ പ്ര​വൃ​ത്തി​ക​ൾ നി​ല​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ട​രു​തെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ. തു​ട​ർ​ന്ന്​ ​പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള തു​ക മേ​ൽ​നോ​ട്ട സ​മി​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. മേ​യി​ലാ​ണ്​ ഇ​വ​ർ വി​ര​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterKuttanaduSchool principal
News Summary - principal retiring after setuping drinking water facility at school
Next Story