കഞ്ചാവ് കേസിലെ പ്രധാന പ്രതിയെ കസ്റ്റഡിയില് വാങ്ങി
text_fieldsപാലക്കാട്: കഞ്ചാവ് കടത്തിയ കേസില് പ്രധാന പ്രതിയെ ജില്ല പൊലീസ് കസ്റ്റഡിയില് വാങ്ങി. 2022ല് കൂട്ടുപാതയില് ബൈക്കില് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ കസബ പൊലീസ് പിടികൂടിയ കേസിലെ മുഖ്യപ്രതി ചന്ദ്രനഗര് സ്വദേശി മിഥുന് കുമാറിനെ (28)യാണ് കസ്റ്റഡിയില് വാങ്ങിയത്. ഒഡിഷയില് 210 കിലോ കഞ്ചാവ് കടത്തിയ കേസില് ജയിലില് കഴിയുന്നതിനിടെയാണ് ഇയാളെ കൊണ്ടുവന്നത്.
നാലുകിലോ കഞ്ചാവ് കടത്തിയ സംഭവത്തില് കല്ലേപ്പുള്ളി സ്വദേശികളായ സനോജും അജിത്തും പിടിയിലായിരുന്നു. പിന്നീടുള്ള അന്വേഷണത്തില് കാരക്കാട് സ്വദേശി ജിതിന് എന്ന ജിത്തു, ചന്ദ്രനഗര് സ്വദേശി സന്ദീപ്, ഒലവക്കോട് സ്വദേശി വിവേക് എന്നിവരും അറസ്റ്റിലായി. മുഖ്യപ്രതിയാണ് മിഥുന് കുമാര്.
ഒഡിഷയില്നിന്ന് കഞ്ചാവ് മൊത്തമായി എത്തിച്ച് പാലക്കാട്, തൃശൂര്, മലപ്പുറം ജില്ലകളില് വിൽപന നടത്തിവരുന്ന സംഘമാണിതെന്ന് അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. പാലക്കാട് കോടതിയില് ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില് വിട്ടു.
ജില്ല പൊലീസ് മേധാവി ആര്. ആനന്ദ്, എ.എസ്.പി ഷാഹുല് ഹമീദ് എന്നിവരുടെ നിർദേശപ്രകാരം കസബ ഇന്സ്പെക്ടര് എന്.എസ്. രാജീവ്, എസ്.ഐമാരായ മനോജ് കുമാര്, അനില്കുമാര്, എസ്.സി.പിഒമാരായ ആര്. രാജീദ്, സുനില്, അശോക്, പ്രിന്സ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

