ഇടതിനൊപ്പം മുണ്ടൂരിന്റെ സഞ്ചാരം
text_fieldsമുണ്ടൂർ: 1955ലാണ് മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ പിറവി. മുണ്ടൂർ അംശം മാത്രം ഉൾപ്പെട്ട പഞ്ചായത്ത് 1960ൽ മുണ്ടൂർ, പൂതനൂർ, എഴക്കാട്, കാഞ്ഞിക്കുളം വില്ലേജുകൾ ചേർത്ത് വിപുലീകരിച്ചെങ്കിലും 1962ലാണ് ഇക്കാലത്തുള്ള ഘടന കൈവരിച്ചത്. കർഷക തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായിരുന്ന മുണ്ടൂരിന് ആവിർഭാവം മുതൽ ചുവപ്പ് രാഷ്ടീയത്തോടാണ് പ്രിയം.
മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണസമിതിയുടെ പ്രസിഡന്റ് സി.പി.എമ്മിന്റെ എം.വി. സജിതയാണ്. ആകെയുള്ള 18 വാർഡുകളിൽ എൽ.ഡി.എഫിന് 13 അംഗങ്ങളുണ്ട്. 13 പേരും സി.പി.എം പ്രതിനിധികളാണ്. സി.പി.എം അംഗത്തിന്റെ നിര്യാണം മൂലം വന്ന ഉപതെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് പ്രതിനിധിയാണ് വിജയിച്ചത്.
പ്രതിപക്ഷ നിരയിൽ യു.ഡി.എഫിലെ കോൺഗ്രസിന് രണ്ടും ബി.ജെ.പി.ക്ക് മൂന്നും സീറ്റുകളുണ്ട്. കോൺഗ്രസിലെ സംഘടന ദൗർബല്യങ്ങളാണ് കഴിഞ്ഞ പ്രാവശ്യം സീറ്റുകൾ കുറച്ചത്. വികസന പ്രവർത്തനങ്ങൾ വോട്ട് ബാങ്കാക്കാൻ എൽ.ഡി.എഫും പോരായ്മകൾ ചൂണ്ടിക്കാട്ടി അംഗബലം കൂട്ടാൻ യു.ഡി.എഫും പോരിനിറങ്ങുകയാണ്. ഇടതിന് വ്യക്തമായ ആധിപത്യമുള്ള പ്രദേശങ്ങളിൽ വിള്ളൽ വീഴ്ത്താനാണ് മറുപക്ഷത്തിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

