വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നു; ഭീതിയിൽ നാട്ടുകാർ
text_fieldsമുതലമട ചപ്പക്കാട്ടിൽ വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്ന പ്രദേശം
കൊല്ലങ്കോട്: വൈദ്യുതി ലൈൻ താഴ്ന്ന നിലയിലെ അവസ്ഥയിലും തിരിഞ്ഞുനോക്കാതെ അധികൃതർ. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലാണ് വൈദ്യുതി ലൈൻ താഴ്ന്നുള്ളത്. മാവ്, തെങ്ങ്, ചോളം, പച്ചക്കറി, കവുങ്ങ് എന്നീ കൃഷിയിടങ്ങളിലാണ് 11 കെ.വി മുതൽ തെരുവുവിളക്കുകളുടെ വൈദ്യുതിലൈൻ വരെ ഭൂ നിരപ്പിൽനിന്നും 9-10 അടിമാത്രം താഴ്ച്ചയിലുള്ളത്. 20 അടിയിൽ അധികം ഉയരത്തിൽ സ്ഥാപിക്കേണ്ട വൈദ്യുതി ലൈനുകളാണ് അധികൃതരുടെ പരിശോധനകൾ ഇല്ലാത്തതിനാൽ അപകടകരമാകും വിധത്തിൽ താഴ്ന്നുള്ളത്. ഓരോ വൈദ്യുതി പോസ്റ്റുകൾക്കും ഇടയിലുള്ള ദൂരപരിധി 70 മീറ്ററിലധികം ഉള്ള പ്രദേശങ്ങളിലും ലൈൻ താഴ്ന്നാണുള്ളത്. നടപടിയില്ലാത്തതിനാൽ കലക്ടർക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

