പോത്തുണ്ടി ഡാം ഉദ്യാനത്തിൽ സന്ദർശകരെ കാത്ത് കാളവണ്ടികൾ
text_fieldsപോത്തുണ്ടി ഡാം ഉദ്യാനത്തിലെ കാളവണ്ടി സവാരി
നെന്മാറ: നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഇടത്താവളമായ പോത്തുണ്ടി ഡാം ഉദ്യാനത്തിൽ സന്ദർശകരെ കാത്ത് മൂന്ന് കാളവണ്ടികൾ. സന്ദർശകർക്ക് കാളവണ്ടിയിൽ സവാരി ചെയ്ത് കാഴ്ചകൾ കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി സന്ദർശകരെ കൂടുതൽ ആകർഷിക്കാനാണ് ഈ സൗകര്യമൊരുക്കിയത്. ഒന്നര കിലോമീറ്ററോളം സവാരി ചെയ്യാൻ 80 രൂപയാണ് ഫീസ്.
ഉദ്യാനത്തിന്റെ മുൻവശം മുതൽ അണക്കെട്ട് വരെയും തിരിച്ചും സവാരി ചെയ്യാം. സന്ദർശകർ കൂടുതലുള്ള ശനി, ഞായർ ദിവസങ്ങളിലാണ് സവാരി വണ്ടികൾ ഉദ്യാനത്തിലൊരുങ്ങുന്നത്. വിത്തനശേരി, പോത്തുണ്ടി, നെന്മാറ സ്വദേശികളാണ് സവാരി വണ്ടിയുമായി കഴിഞ്ഞ മാസം മുതൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഇവരുടെ ഉപജീവനവും സവാരി വണ്ടികളിൽനിന്നുള്ള വരുമാനത്തിൽ നിന്നാണ്.
ഇതു കൂടാതെ കൊഴിഞ്ഞാമ്പാറ സ്വദേശിയുടെ കുതിരവണ്ടിയും കഴിഞ്ഞയാഴ്ച മുതൽ സവാരിക്കായി എത്തിയിട്ടുണ്ട്. സന്ദർശകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് സവാരി വണ്ടികൾ ദിവസവും ഓട്ടാൻ പദ്ധതിയുണ്ടെന്ന് വണ്ടിക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

