Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമു​ത​ലി​യാ​ർ​കു​ള​ത്ത്...

മു​ത​ലി​യാ​ർ​കു​ള​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു

text_fields
bookmark_border
മു​ത​ലി​യാ​ർ​കു​ള​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു
cancel
camera_alt

കൊ​ല്ല​ങ്കോ​ട് മു​ത​ലി​യാ​ർ​കു​ള​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടി​യ നി​ല​യി​ൽ

കൊ​ല്ല​ങ്കോ​ട്: മു​ത​ലി​യാ​ർ​കു​ള​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു. ന​ട​പ​ടി ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. റോ​ഡി​ന്റെ വാ​ശ​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ശേ​ഖ​രി​ച്ച് മു​ത​ലി​യാ​ർ കു​ള​ത്തി​ലെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്.

100 ട​ണ്ണി​ൽ അ​ധി​കം മാ​ലി​ന്യ​മാ​ണ് നി​ല​വി​ൽ മു​ത​ലി​യാ​ർ കു​ളം ശ്മ​ശാ​ന​ത്തി​ന് അ​ടു​ത്തു​ള്ള പ​ഞ്ചാ​യ​ത്തി​ന്റെ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. ഗോ​വി​ന്ദാ​പു​രം റോ​ഡ്, പു​തു​ന​ഗ​രം റോ​ഡ്, നെ​ന്മാ​റ റോ​ഡ് തു​ട​ങ്ങി​യ പ്ര​ധാ​ന റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ലെ​ല്ലാം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ഇ​റ​ച്ചി മാ​ലി​ന്യ​വും വി​വാ​ഹ മ​ണ്ഡ​പ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും വ​ലി​ച്ചെ​റി​യു​ക​യാ​ണ്. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ഫോ​ട്ടോ എ​ടു​ത്ത് പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യാ​ൽ പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് അ​റി​യി​പ്പ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ പ​രാ​തി ആ​രും ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന മ​റു​പ​ടി. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വേ​ന​ൽ മ​ഴ ഉ​ണ്ടാ​കു​ന്ന വേ​ള​ക​ളി​ൽ മു​ത​ലി​യാ​ർ​കു​ള​ത്ത് മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നും മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തി സ​മീ​പ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ൽ ക​ല​രു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​വാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​വ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspollution
News Summary - Pollution is piling up in Muthaliyarkulam
Next Story