Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

ഉ​ത്സ​വ​ത്തി​നി​ട​യി​ലും കു​രു​ന്നു​ക​ള്‍ക്ക് തു​ള്ളി​മ​രു​ന്ന്

text_fields
bookmark_border
Polio drops should be given
cancel
camera_alt

ചാ​ലി​ശ്ശേ​രി പൂ​ര​ത്തി​നെ​ത്തി​യ​വ​രു​ടെ കു​ട്ടി​ക​ള്‍ക്ക് ​പോളിയോ മ​രു​ന്ന്​ നൽകുന്നു

കൂ​റ്റ​നാ​ട്: ആ​ളും ആ​ര​വും അ​ര​ങ്ങു​ത​ക​ര്‍ക്കു​മ്പോ​ഴും ക​ട​മ നി​ര്‍വ​ഹി​ച്ച് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​നം. ചാ​ലി​ശ്ശേ​രി മു​ല​യം​പ​റ​മ്പ്​ പൂ​ര​ത്തി​നെ​ത്തി​യ​വ​രു​ടെ കു​രു​ന്നു​ക​ള്‍ക്കാ​ണ് പ​ള്‍സ് പോ​ളി​യോ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച തു​ള്ളി​മ​രു​ന്ന് ന​ല്‍കി​യ​ത്. രാ​വി​ലെ മു​ത​ല്‍ ത​ന്നെ ഏ​റെ വൈ​കീ​ട്ടു വ​രെ​യും മ​രു​ന്ന് വി​ത​ര​ണം തു​ട​ര്‍ന്നു. ചാ​ലി​ശ്ശേ​രി​യി​ലെ സി.​എ​ച്ച്.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ത​ര​ണം.

മ​ങ്ക​ര: മ​ങ്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​ൾ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണം മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ​ൻ. ഗോ​കു​ൽ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത്​ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച 15 ബൂ​ത്തു​ക​ളി​ലാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. 1247 കു​ട്ടി​ക​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ത​ച്ച​മ്പാ​റ: പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ഒ. ​നാ​രാ​യ​ണ​ൻ കു​ട്ടി നി​ർ​വ​ഹി​ച്ചു.

തെ​ക്കും​പു​റം പി.​എ​ച്ച്.​സി സ​ബ് സെ​ന്‍റ​റി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ത​ച്ച​മ്പാ​റ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ഞ്ജ​ലി, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 23 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polio drop
News Summary - Polio drops should be given
Next Story