യുവതിയെ കുത്തിപ്പരിക്കേൽപിച്ച ഭർത്താവ് പിടിയിൽ
text_fieldsറോബിൻ
തച്ചമ്പാറ: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. തച്ചമ്പാറ പാലക്കയം ചെട്ടിയത്ത് ബേബിയുടെ മകൾ ശിൽപക്കാണ് (24) കുത്തേറ്റത്. സംഭവത്തോടനുബന്ധിച്ച് ഭർത്താവ് അക്കിപ്പാടം പൂളച്ചിറ റോബിനാണ് (26)പൊലീസ് പിടിയിലായത്. സാരമായ പരിക്കേറ്റ ശിൽപ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
യുവതിയുടെ ദേഹത്ത് പ്രതി ഒമ്പത് പ്രാവശ്യം കുത്തിപ്പരിക്കേൽപിച്ചതായി പൊലീസ് പറയുന്നു. മൂന്നരവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. കുടുംബ വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി ശിൽപയും റോബിനും വഴക്ക് കൂടാറുണ്ടായിരുന്നു. വഴക്ക് മൂത്തതോടെ ശിൽപ പാലക്കയത്തെ വീട്ടിലേക്ക് താമസം മാറി. പാലക്കയത്തെ വീട്ടിൽ വെച്ചാണ് ഭർത്താവ് യുവതിയെ ആക്രമിച്ചത്.
കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശിൽപിയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട പരിസരവാസികളും വീട്ടുകാരും ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചു. യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

