പ്ലസ് വൺ; ജില്ലയിൽ 30 അധിക ബാച്ച് അനുവദിക്കും –മന്ത്രി
text_fieldsഅലനല്ലൂർ ജി.വി.എച്ച്.എസ്.എസിൽ നടന്ന വിജയോത്സവം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: ജില്ലയിൽ പ്ലസ് വണ്ണിന് 30 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ. അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 120 പുതിയ അഡീഷനൽ ബാച്ചുകളിലായി 7200 വിദ്യാർഥികൾക്ക് സീറ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ല പഞ്ചായത്തംഗം റഷീദ് ആലായൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ അനുവദിച്ച ഐ ലാബ് സമർപ്പണവും, സ്‌കൂൾ ഡിജിറ്റൽ ലൈബ്രറി ആപ്പ് , ഫുഡ് സെർവ് റോബോ ലോഞ്ചിങ്ങും അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ഹബീബുല്ല അൻസാരി ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കളഭം രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ബഷീർ പടുകുണ്ടിൽ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത് കൊങ്ങത്ത്, ഗ്രാമപഞ്ചായത്തംഗം കെ. അൻഷാദലി, പ്രിൻസിപ്പൽ എ.ആർ. അമ്പിളി, പി.ടി.എ. പ്രസിഡൻറ് വി. അബ്‌ദുൽ കരീം, കെ. മണികണ്ഠൻ, വി.എച്ച് എസ്.ഇ പ്രിൻസിപ്പൽ പി.കെ. ഉഷ, എസ്.എം.സി ചെയർമാൻ പാക്കത്ത് മുഹമ്മദ്, സൗമ്യ അനു, മഞ്ജുഷ മുരളി, കെ.ജെ. ലിസി, പി. സജിത, ഒ. നാസർ, ബിജു ജോസ്, പി. യൂസഫ്, ഷംന, പ്രധാനാധ്യാപകൻ കെ. ഷൗക്കത്തലി , ആര്യ. കെ. ചന്ദ്രൻ , പി. നാസർ, കെ. വേണുഗോപാൽ, പി. എം. സുരേഷ് കുമാർ, നിയാസ് കൊങ്ങത്ത്, മുഹമ്മദാലി മിശ്കാത്തി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

