പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ
text_fieldsവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ച നിലയില്‍
കൂറ്റനാട്: പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിനെതിരെ പരാതിയുമായി നാട്ടുകാർ. തിരുമിറ്റക്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സംഭരണകേന്ദ്രം പ്രവർത്തിക്കുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ചാക്കുകളിൽ നിറച്ച് ചെറിയ മഴക്കുപോലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്താണ് നിക്ഷേപിച്ചിരിക്കുന്നതിനാല്‍ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ജില്ലയിൽ വളരെയധികം കാൻസർ രോഗികളുള്ള വാർഡുകളിൽ ഒന്നാണിതെന്ന് ആരോഗ്യവിഭാഗം തന്നെ വിലയിരുത്തുമ്പോള്‍ ഇത്തരം സമീപനത്തില്‍ അധികൃതർ ആവശ്യമായ നടപടികൾ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സംഭരണകേന്ദ്രം തുടങ്ങുന്ന അവസരത്തിൽ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് വിവിധയിടങ്ങളിൽ പരാതി കൊടുത്തുവെങ്കിലും നടപടി ഉണ്ടായില്ല. പ്ലാസ്റ്റിക് സംഭരണകേന്ദ്രം മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

