വിദ്യാലയ പരിസരത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് തടഞ്ഞു
text_fieldsപെരുവെമ്പ് ബിലാൽ നഗറിൽ പ്ലാസ്റ്റിക് വയറുകൾ
കത്തിക്കുന്നത് പുതുതുനഗരം സെൻട്രൽ ജി.എൽ.പി
സ്കൂൾ അധ്യാപകരും പി.ടി.എ പ്രസിഡന്റും തടഞ്ഞപ്പോൾ
പെരുവെമ്പ്: പുതുതുനഗരം സെൻട്രൽ ജി.എൽ.പി സ്കൂളിന് സമീപം ബിലാൽ നഗറിൽ പ്ലാസ്റ്റിക് വയറുകൾ കത്തിക്കുന്നത് അധികൃതർ തടഞ്ഞു. പ്ലാസ്റ്റിക് വയറുകളിലെ ചെമ്പ് ശേഖരിക്കാൻ തീയിട്ടതോടെ പുക ഉയർന്ന് സ്കൂൾ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇതോടെ പ്രധാനാധ്യാപിക എം.കെ. രേഖ, പി.ടി.എ പ്രസിഡന്റ് എ. അബ്ദുൽ ഹക്കീം, അധ്യാപിക എസ്. ആയിഷ എന്നിവരെത്തി തടയുകയായിരുന്നു. ഒരാഴ്ചയായി പ്ലാസ്റ്റിക് വയറുകൾ സ്വകാര്യ പറമ്പിൽ കത്തിക്കാറുണ്ടെന്നും നാട്ടുകാർ എതിർത്തിട്ടും ഇത് തുടരുകയാണെന്നും പരിസരവാസികൾ പറഞ്ഞു. പെരുവെമ്പ് പഞ്ചായത്തിന് പരാതി നൽകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

