പ്ലാച്ചിമട സമര സമിതി പ്രതിഷേധിച്ചു
text_fieldsപ്ലാച്ചിമട സമരത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്ലാച്ചിമട സമര സമിതി പ്രവര്‍ത്തകര്‍ കൊക്കക്കോള കമ്പനിക്ക് മുന്നില്‍ കുടവുമേന്തി ഒറ്റക്കാലില്‍നിന്ന് പ്രതിഷേധിക്കുന്നു
പാലക്കാട്: കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനംമൂലം ദുരിതം അനുഭവിച്ച പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാറിന്റെ നീതി നിഷേധത്തിനെതിരെ പ്ലാച്ചിമട സമരത്തിന്റെ 20ാം വാര്‍ഷികദിനത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ കൊക്കക്കോള കമ്പനിക്ക് മുന്നില്‍ ഒറ്റക്കാലില്‍നിന്ന് പ്രതിഷേധിച്ചു. 20 സമരസമിതി പ്രവര്‍ത്തകരാണ് തലയില്‍ വെള്ളം നിറച്ച കുടവുമേന്തി പ്രതിഷേധിച്ചത്. സമരസമിതി കണ്‍വീനര്‍ കെ. ശക്തിവേല്‍ അധ്യക്ഷത വഹിച്ചു. ചെയര്മാന് വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി. ശാന്തി, എം. തങ്കവേലു, കെ. മുത്തു ലക്ഷ്മി, കെ. സുന്ദരന്‍, സി. മുരുകന്, സി. പെരിയ സ്വാമി, പ്രദീപ്, ജെ. പഞ്ചമി, എം. ഹരിഹരസുധന്, രഞ്ജിത് വിളയോടി, എം. സരസ എന്നിവർ പങ്കെടുത്തു.

