Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി.കെ. ശശി; എന്നും...

പി.കെ. ശശി; എന്നും പിണറായിയുടെ വിശ്വസ്തൻ

text_fields
bookmark_border
പി.കെ. ശശി; എന്നും പിണറായിയുടെ വിശ്വസ്തൻ
cancel

പാ​ല​ക്കാ​ട്: കെ.​ടി.​ഡി.​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വെ​ച്ച പി.​കെ. ശ​ശി എ​ന്നും പി​ണ​റാ​യി​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ശ​ശി​യെ തേ​ടി​യെ​ത്തി​യ​പ്പോ​ഴും കെ.​ടി.​ഡി.​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന് ഇ​ള​ക്കം ത​ട്ടാ​തി​രു​ന്ന​തും ആ ​ഊ​ഷ്മ​ള ബ​ന്ധ​ത്തി​ന്റെ ക​രു​ത്താ​യി​രു​ന്നു.

സം​സ്ഥാ​ന​മൊ​ട്ടു​ക്കും വി.​എ​സ് ത​രം​ഗം അ​ല​യ​ടി​ച്ച​പ്പോ​ൾ എ​തി​ർ​ചേ​രി​യി​ൽ പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി ജി​ല്ല​യി​ലെ പാ​ർ​ട്ടി​യെ മു​ന്നോ​ട്ടു ന​യി​ച്ച നേ​താ​വാ​ണ് പി.​കെ. ശ​ശി. ജി​ല്ല വി.​എ​സി​നോ​ട് കൂ​റു​കാ​ണി​ച്ച് നി​ന്ന​പ്പോ​ഴെ​ല്ലാം ഒ​റ്റ​യാ​ൾ പ​ട്ടാ​ള​മാ​യി ശ​ശി പി​ണ​റാ​യി പ​ക്ഷ​ത്ത് നി​ല​കൊ​ണ്ടു. ജി​ല്ല​യി​ൽ ശ​ക്ത​നാ​യി നി​ല​കൊ​ണ്ട​​പ്പോ​ഴൊ​ന്നും അ​ധി​കാ​ര​ത്തി​നാ​യി ത​ന്റെ നി​ല​പാ​ടു​ക​ൾ​ക്ക് മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. കാ​ര്യ​കാ​ര​ണ​ങ്ങ​ൾ മു​ഖം നോ​ക്കാ​തെ തു​റ​ന്ന​ടി​ച്ച് പ​റ​യു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ച്ച വി​ക​സ​ന മു​ന്നേ​റ്റ യാ​ത്ര​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന ശ​ശി വി.​ഡി. സ​തീ​ശ​ന്റെ പു​തു​യു​ഗ യാ​ത്ര​യി​ലും പ​ങ്കു​കൊ​ണ്ടി​ല്ല. വ​ല​തു​പ​ക്ഷ​ത്തേ​ക്ക് ശ​ശി നീ​ങ്ങു​ന്നു എ​ന്ന​തി​നെ ത​ട​യി​ടു​ന്ന​താ​യി​രു​ന്നു ഈ ​ന​ട​പ​ടി. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ലാ​ണ് എ​ൽ.​ഡി.​എ​ഫ് ജാ​ഥ​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് എ​ന്നാ​ണ് ശ​ശി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ജി​ല്ല നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് ശ​ശി​യോ​ട​ടു​പ്പ​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

രാ​ഷ്ട്രീ​യേ​ത​ര ബ​ന്ധ​ങ്ങ​ൾ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​ത്വം കൂ​ടി​യാ​ണ് ശ​ശി. മു​സ്‍ലിം​ലീ​ഗ് നേ​താ​ക്ക​ളു​മാ​യാ​ണ് വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ലീ​ഗു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ പ​ല​പ്പോ​ഴും ശ​ശി​യെ സം​ശ​യ​മു​ന​യി​ൽ നി​ർ​ത്താ​ൻ പാ​ർ​ട്ടി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ക​ടി​ച്ചു​തൂ​ങ്ങി നി​ൽ​ക്കു​ന്ന​തി​നോ​ട് ശ​ശി അ​നു​കൂ​ലി​ക​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് എ​തി​ർ​പ്പു​ണ്ട്. പാ​ർ​ട്ടി​യി​ൽ തു​ട​രാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നാ​ണ് തീ​രു​മാ​നം.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യി​ലും ശ​ശി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്, ത​ന്നെ ത​ള്ളു​മോ കൊ​ള്ളു​മോ എ​ന്ന​തി​ലു​ള്ള സി.​പി.​എം നി​ല​പാ​ട് വ്യ​ക്ത​മാ​യ ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മെ‌​ടു​ക്കൂ എ​ന്നു​വേ​ണം ക​രു​താ​ൻ. എ​ന്നാ​ൽ ശ​ശി​യു​മാ​യി പ്ര​ശ്ന​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ൽ​ത്ത​ന്നെ ഇ​രി​ക്കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ഒ​റ്റ​പ്പാ​ല​ത്ത് ന​ട​ത്തി​യ പ​രാ​മ​ർ​ശം, ശ​ശി​യെ വീ​ണ്ടും നേ​തൃ​സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​രാ​ൻ പാ​ർ​ട്ടി ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ്. ഇ​ത് ശ​ശി വി​ശ്വ​സ്ത​രി​ൽ നി​രാ​ശ പ​ര​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsPalakkad
News Summary - P.K. Sasi; Always Pinarayi's confidant
Next Story