പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ; പ്രതിഷേധവുമായി വീട്ടമ്മമാർ
text_fieldsമങ്കര കോട്ട റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വീട്ടമ്മമാർ സംഘടിപ്പിച്ച
പ്രതിഷേധം
മങ്കര: മങ്കര പഞ്ചായത്തിലെ കോട്ട റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ കാലിക്കുടം കമഴ്ത്തി പ്രതിഷേധിച്ചു. ആറ്, ഏഴ് വാർഡുകളിലേക്ക് വിതരണം നടത്തുന്ന കോട്ടകുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടി ഒരു മാസമായി ജലം പാഴാകുന്നത്.
പഞ്ചായത്തധികൃതരോട് പലതവണ പരാതിപെട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് വീട്ടമ്മമാരുടെ വേറിട്ട പ്രതിഷേധം. പൈപ്പ് പൊട്ടിയതോടെ ഉയർന്ന പ്രദേശങ്ങളിലൊന്നും കുടിവെള്ളം ലഭിക്കുന്നില്ലെന്നും വിട്ടമ്മമാർ പരാതിപെട്ടു. രണ്ടു ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ ശ്രമദാനത്തിൽ പൊട്ടിയ പൈപ്പ് ശരിയാക്കി ജലവിതരണം നടത്തുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു.
ലോക്കൽ കമ്മിറ്റിയംഗം ഒ.എം.മോഹൻ രാജ് സമരം ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.വി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി.രാജൻ, കെ.എസ്. സന്തോഷ് കുമാർ, ബിന്ദു, കെ.വേലായുധൻ, എ. പൊന്നുമണി, കെ. തേവൻ എന്നിവർ സംസാരിച്ചു.