Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2021 5:36 AM IST Updated On
date_range 4 July 2021 5:36 AM ISTpew വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ശുചീകരണം തുടങ്ങി
text_fieldsbookmark_border
തൃത്താല: കോവിഡ് കാരണം ദീർഘനാളായി അടഞ്ഞുകിടക്കുന്ന വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ശുചീകരണമാരംഭിച്ചു. ഏപ്രിൽ 27 മുതൽ പൈതൃക പാർക്കിലേക്ക് സഞ്ചാരികളുടെ പ്രവേശനം വിലക്കിയിരുന്നു. രണ്ട് മാസത്തിലേറെ അടഞ്ഞുകിടന്നതോടെ പാർക്കിനുള്ളിൽ കള നിറഞ്ഞു. അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ച പുല്ലുകളുമെല്ലാം തഴച്ചുവളർന്നിരുന്നു. കുറ്റിക്കാടുകൾ വെട്ടിമാറ്റിയും അലങ്കാരപ്പുല്ലുകൾ വെട്ടി ഒതുക്കിയും കുട്ടികളുടെ കളിയുപകരണങ്ങൾ വൃത്തിയാക്കിയുമെല്ലാമുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. വിനോദസഞ്ചാര വകുപ്പ് നിധിയിൽ നിന്ന് 43.95 ലക്ഷം ചെലവഴിച്ച് പൈതൃക പാർക്കിനെ നവീകരിച്ച് കൂടുതൽ മനോഹരമാക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയാകുന്നു. കുടിവെള്ള സംവിധാനം ഒരുക്കൽ, ഇരിപ്പിടങ്ങളുടെ നിർമാണം, സന്ദർശകരുടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന സേഫ് ഡെപ്പോസിറ്റ് ലോക്കർ നിർമാണം എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. പൈതൃക പാർക്ക് മാനേജർ സി.എസ്. അനീഷ്, പി.ടി. രമ്യ, പി.ടി. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം. ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം കൂറ്റനാട്: പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൻെറ ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം നിയമസഭ സ്പീക്കർ അഡ്വ. എം.ബി. രാജേഷ് നിർവഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക വി. ശ്രീകല പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. നാഗലശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വിനിത, പി.ടി.എ പ്രസിഡൻറ് കെ. സുരേഷ്കുമാർ, എസ്.എസ്.ജി ചെയർമാൻ എന്‍. ചന്ദ്രശേഖരൻ, സ്കൂൾ പഞ്ചവാദ്യ സംഘം സെക്രട്ടറി എന്‍. സേതുമാധവൻ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജ്മൻെറ് പ്രതിനിധി പി.എം. നാരായണൻ നമ്പൂതിരിപ്പാട് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ സി. ഉഷാദേവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story