നെൽകൃഷിയിൽ വ്യാപക പുഴുക്കേട്
text_fieldsപെരിങ്ങോട്ടുകുറുശ്ശിയിൽ പുഴുക്കേട് ബാധിച്ച നെൽകൃഷി
പെരിങ്ങോട്ടുകുറുശ്ശി: നടീൽ കഴിഞ്ഞ് മാസങ്ങൾ മാത്രം പ്രായമായ നെൽകൃഷിയിൽ പുഴുക്കേട് വ്യാപകം.
പ്രത്യേകതരം ചെറിയ പുഴുക്കളാണ് വ്യാപകമായി കാണുന്നതെന്ന് കർഷകർ പറയുന്നു. പെരിങ്ങോട്ടുകുറുശ്ശി തുവക്കാട്, ചിറപ്പാടം, ഒടുവങ്കാട്, തോട്ടുമുക്ക്, പുതുക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് നടീൽ കഴിഞ്ഞ പാടങ്ങളിൽ പുഴുക്കേട് വ്യാപകമായത്. പുഴുക്കേട് ബാധിച്ച നെൽചെടികൾ വാടി തളർന്ന് നശിക്കുകയാണ്. പ്രതിരോധ മരുന്നുപ്രയോഗം നടത്തുന്ന തിരക്കിലാണ് കർഷകർ. പുഴുക്കേട് ബാധിച്ചത് കൃഷി ചെലവ് ഇരട്ടിയാക്കിയെന്നാണ് കർഷകരുടെ പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

