അധികൃതരുടെ അവഗണന; പേരൂർ അടങ്ങൽ കുളം നശിക്കുന്നു
text_fieldsകാട് മൂടി നശിക്കുന്ന പേരൂർ അടങ്ങൽ കുളം
അകലൂർ: ലക്കിടി പേരൂരിലെ അടങ്ങൽ കുളം ചണ്ടിയും കാടും മുടി നശിക്കുന്നു. കാട് മൂടിയതോടെ വെള്ളം ഉണ്ടെന്ന്പോലും അറിയാനാകാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ പ്രധാന ജലാശയങ്ങളിലൊന്നാണിത്. വർഷങ്ങളായി കുളം ഉപയോഗശുന്യമായി കിടപ്പാണ്. പേരൂർ, പത്തിരിപ്പാല, വടക്കുംപുറം, അടങ്ങൽപറമ്പ് പ്രദേശ വാസികളുടെ ജലസ്രോതസ്സാണ് അടങ്ങൽ കുളം. കുളം നശിക്കുന്നതോടെ ഗുരുതിയമ്പറമ്പ്, അടങ്ങൽ പറമ്പ് പ്രദേശവാസികളുടെ കുടിവെള്ളവും മുട്ടുമെന്നുറപ്പ്.
സമീപത്ത് തന്നെ കുടിവെള്ള പദ്ധതിയും പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് രണ്ട് ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെറിയ തോതിലുള്ള നവീകരണം നടത്തിയതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുമ്പ് പ്രേംകുമാർ എം.എൽ.എ അടക്കമുള്ളവർ കുളം സന്ദർശിക്കുകയും ചെയ്തിരുന്നു. രണ്ട് ഏക്കറിലേറെ വിസ്തൃതിയിലുള്ള കുളം നശിച്ചാൽ മേഖലയിലെ കൃഷിയെ പ്രതികൂലമായി ബാധിക്കും. അതേസമയം, കുളം നവീകരണത്തിന് നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് വാർഡ് അംഗം കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ. നസ്രിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

