Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​രി​ച്ച​വ​ർ​ക്കും...

മ​രി​ച്ച​വ​ർ​ക്കും പെ​ൻ​ഷ​ൻ: കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​നെ​തി​രെ സി.​പി.​എം ധ​ർ​ണ

text_fields
bookmark_border
congress cpm 24721
cancel

ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കി​യെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ സി.​പി.​എ​മ്മും സ​മ​രം ന​ട​ത്തി. അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന സി.​പി.​എം മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​രി​യ സെ​ക്ര​ട്ട​റി സി. ​ഭ​വ​ദാ​സ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മാ​യ​ൻ, സി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി. ​ഹ​രി​ദാ​സ് സ്വാ​ഗ​ത​വും ദേ​വ​കി ന​ന്ദി​യും പ​റ​ഞ്ഞു. ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ സി.​പി.​എം അം​ഗ​ങ്ങ​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ 12 കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​പൊ​ന്നു​ക്കു​ട്ട​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​സി. രാ​മ​ച​ന്ദ്ര​ൻ, എം. ​മാ​യ​ൻ, ആ​ർ. ര​മേ​ഷ് കു​മാ​ർ, സി. ​സു​രേ​ഷ് ബാ​ബു, സി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ. ​പ്ര​ഭാ​ക​ര​ൻ, എ. ​ബാ​ബു എ​ന്നി​വ​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionDeath personcongressCPM
News Summary - Pension: Congress CPM Dharna against Congress strike
Next Story