വള്ളിയംകുന്നിൽ മയിൽ സങ്കേതം
text_fieldsഅത്തിപ്പൊറ്റ ചിറക്കോട് വള്ളിയംകുന്ന് ഭാഗത്ത് പാറയിൽ വിശ്രമിക്കുന്ന മയിൽ
ആലത്തൂർ: വള്ളിയംകുന്നിലെ പ്രകൃതിഭംഗിയും മയിൽ കാഴ്ചയും നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നു. ചൂലനൂർ മയിൽ സങ്കേതത്തിെൻറ ഭാഗമായ സർക്കാർ വനഭൂമിയാണ് വള്ളിയംകുന്നിലേത്. മൊട്ടക്കുന്നായി കിടന്നിരുന്ന കുന്നിൻപ്രദേശത്ത് 1995ലാണ് വനംവകുപ്പിലെ സാമൂഹ്യവനവത്കരണ വിഭാഗം മരങ്ങൾ നട്ടുവളർത്തിയത്.
ചൂലന്നൂരിലെ കുറ്റിക്കാടുകളിലായിരുന്നു ആദ്യകാലത്തെ മയിലുകളുടെ വാസം. ചൂലനൂരാണ് മയിൽ സങ്കേതമെങ്കിലും കാലവും കാലാവസ്ഥയും മാറിയതോടെ ആലത്തൂർ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ധാരാളം മയിലുകളെ കണ്ടുവരുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

