കുലുക്കല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രം നവീകരണം: 1.43 കോടിയുടെ അനുമതി
text_fieldsപട്ടാമ്പി: കുലുക്കല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രം മികച്ച സൗകര്യങ്ങളോടെ നവീകരിക്കാൻ 1.43 കോടി രൂപയുടെ അനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. 15ാം ധനകാര്യ കമീഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തിയാണ് അനുമതിയായത്. ഇതിന്റെ ആദ്യഗഡുവായ 35.75 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.
കുലുക്കല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിനെത്തുടർന്ന് നാഷനൽ ഹെൽത്ത് മിഷൻ പാലക്കാട് ജില്ല കോഓഡിനേറ്ററോട് ഇതിനാവശ്യമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിക്കാൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും എം.എൽ.എ അറിയിച്ചു.

