കൊപ്പത്ത് ട്രാഫിക് സിഗ്നൽ കൺതുറന്നു
text_fieldsകൊപ്പത്ത് ട്രാഫിക് സിഗ്നൽ പ്രവർത്തനം തുടങ്ങിയപ്പോൾ
പട്ടാമ്പി: കൊപ്പം ടൗണിലെ ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. വത്സല സിച്ച് ഓൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജയഘോഷ്, മുൻ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ തുടങ്ങിയവർ സംസാരിച്ചു. ടൗൺ നവീകരണത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സിഗ്നൽ സംവിധാനമൊരുക്കിയത്.
കഴിഞ്ഞ ഏപ്രിൽ മാസം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സിഗ്നൽ സ്ഥാപിച്ച് കഴിഞ്ഞിട്ടും ഗതാഗത തടസ്സമുണ്ടാക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യാൻ കഴിയാതിരുന്നതിനാൽ പ്രവർത്തിപ്പിക്കാൻ കാലതാമസം നേരിട്ടു. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ നടന്ന ചർച്ചയിൽ പോസ്റ്റുകൾ നീക്കം ചെയ്യുന്നതുൾപ്പെടെ വ്യാപരികളുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് ഉദ്ഘാടനം നടത്തിയത്. കൊപ്പം ടൗണിലെ രൂക്ഷമായ ഗതാഗത സ്തംഭനത്തിന് സിഗ്നൽ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

