വല്ലപ്പുഴയിലും വരുന്നു, റെയില്‍വേ മേല്‍പ്പാലം; നിർമാണോദ്ഘാടനം ഇന്ന്
text_fieldsപട്ടാമ്പി: വാടാനാംകുറുശ്ശിക്ക് പിറകെ വല്ലപ്പുഴയും ലെവൽക്രോസ് രഹിതമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലെവല്‍ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് വല്ലപ്പുഴയിൽ റെയില്‍വേ മേല്‍പ്പാലം നിർമിക്കുന്നത്. നിർമാണോദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വല്ലപ്പുഴ പഞ്ചാരത്ത്പ്പടി കെ.എസ്.എം ഓഡിറ്റോറിയത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
നിലമ്പൂർ-ഷൊർണൂർ റെയിൽപ്പാതയിൽ വല്ലപ്പുഴയിലുള്ള ഗേറ്റ് അടച്ചിടുന്നതുമൂലം പട്ടാമ്പി-ചെർപ്പുളശ്ശേരി റൂട്ടിൽ അനുഭവപ്പെടുന്ന യാത്രാദുരിതത്തിന് മേൽപ്പാലം ശാശ്വത പരിഹാരമാകും. സര്‍ക്കാര്‍ കിബ്ഫി പദ്ധതിയിലുള്‍പ്പെടുത്തി 27.09 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പറേഷന് ഓഫ് കേരള ലിമിറ്റഡിനാണ് (ആര്.ബി.ഡി.സി.കെ) നിർമാണ ചുമതല. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. 23.28 കോടി രൂപ ചിലവില്‍ 17 സെന്റ് ഭൂമിയാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്തത്. രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 416.59 മീറ്റര്‍ നീളത്തിലാണ് റോഡ് നിർമാണം. നടപ്പാത ഉള്‍പ്പെടെ 10.20 മീറ്റര്‍ വീതിയുമുണ്ടാകും. മേല്‍പ്പാലത്തിന് പുറമെ ഇരുവശത്തും ഓടയോട് കൂടിയ സർവിസ് റോഡും വിഭാവനം ചെയ്തിട്ടുണ്ട്. പട്ടാമ്പി മുതല്‍ വല്ലപ്പുഴ വരെ വരുന്ന റോഡിന്റെ ബി.സി ഓവര്‍ലെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും ഇന്ന് മന്ത്രി നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല പാക്കേജില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ ആറു കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. 8.4കി മീ ദൂരം 7.5 മീറ്റര്‍ വീതിയിലാണ് ബി. സി ഓവര്‍ലേ പ്രവൃത്തി ചെയ്ത് നവീകരിക്കുന്നത്. റോഡിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് പ്രവര്‍ത്തികളും കള്‍വര്‍ട്ട് പ്രവൃത്തികളും റോഡ് സുരക്ഷക്കായുളള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടാമ്പി പാലം, ഫയര്സ്റ്റേഷർ സ്റ്റേഷൻ നിർമാണോദ്ഘാടനം ഇന്ന്
പട്ടാമ്പി: നഗരസഭയെയും തൃത്താല പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പട്ടാമ്പി പാലത്തിന്റെയും പട്ടാമ്പിയിലെ ഫയര്‍ സ്റ്റേഷന് കെട്ടിടത്തിന്റെയും നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് പട്ടാമ്പി ഇ.എം.എസ് പാര്‍ക്കില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഫയര്‍ സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. എം.പിമാരായ വി.കെ. ശ്രീകണ്ഠന്, എം.പി. അബ്ദുസമദ് സമദാനി എന്നിവര്‍ മുഖ്യാതിഥികളാകും. പട്ടാമ്പി നഗരസഭ ചെയര്‍ പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി, ജനപ്രതിനിധികള്‍, കെ.ആര്. എഫ്. ബി പ്രൊജക്ട് ഡയറക്ടര്‍ എം. അശോക് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

