കലാസ്വാദകരുടെ മനം കവർന്ന് ചുമർചിത്രം
text_fieldsപട്ടാമ്പി ബി.ആർ.സിയിൽ ദേവൻ മാഷ് ചുമർചിത്രം വരക്കുന്നു
പട്ടാമ്പി: ബി.ആർ.സിയിലെ പ്രാദേശിക പ്രതിഭ കേന്ദ്രത്തിലെ കുട്ടികൾക്കായി നടത്തുന്ന ചുമർചിത്ര പരിശീലന കളരി കലാസ്വാദകരുടെ മനം കവരുന്നു. ചിത്രകലാധ്യാപകൻ ദേവനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
പ്രളയ-കോവിഡ് കാലങ്ങളാണ് ദേവൻ മാഷും പേരടിയൂർ ഗ്രാമികയിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രത്തിലെ കുട്ടികളും ചിത്രീകരിക്കുന്നത്. ചിത്രീകരണം കാണാൻ ചിത്രകലയിൽ താൽപര്യമുള്ളവർ ബി.ആർ.സിയിൽ എത്തുന്നുണ്ട്. മഞ്ഞ നിറത്തിൽ തുടങ്ങി ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങൾ നിറയുന്നതോടെ ചുമർ ചിത്രം പൂർത്തിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

