Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightബസിൽ ലൈംഗികാതിക്രമം:...

ബസിൽ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും

text_fields
bookmark_border
ബസിൽ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും
cancel
camera_alt

സുനിൽ

കുമാർ

Listen to this Article

പട്ടാമ്പി: 17 വയസ്സുള്ള ആൺകുട്ടിയെ ബസിൽവെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട് സുനിൽകുമാറിന് (44) മൂന്നു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴതുക ഇരക്ക് നൽകാനും വിധിയായി. പട്ടാമ്പി പോക്സോ കോടതി ജഡ്‌ജി ദിനേശൻ പിള്ളയുടേതാണ് വിധി.

2023ലാണ് പ്രായപൂർത്തിയാകാത്ത അതിജീവിതനെ പ്രതി നിർത്തിയിട്ടിരുന്ന ബസിൽ ലൈംഗികമായി പീഡിപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തി എസ്.ഐ സുഭാഷാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ മണി സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്‌തരിച്ച് 17 രേഖകൾ തെളിവിലേക്കായി ഹാജരാക്കി. എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsbusSexual AssaultArrest
News Summary - Sexual assault on bus: Accused sentenced to three years in prison and fined
Next Story