സർക്കസ് കുടുംബാംഗമായ പൂർവ വിദ്യാർഥിയെ സഹായിക്കാൻ സർക്കസ് കളിപ്പിച്ച് സ്കൂൾ
text_fieldsകൊപ്പം ഹൈസ്കൂളിൽ നടത്തിയ സർക്കസ്
പട്ടാമ്പി: പൂർവ വിദ്യാർഥിയടങ്ങുന്ന സർക്കസ് കുടുംബത്തെ സഹായിക്കാൻ സർക്കസ് കളിപ്പിച്ച് കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. സർക്കസ് കുടുംബമായ ബാബുവും മുത്തുവും ഗീതയും ദരിദ്രമായ അവസ്ഥയിലാണ് കൊടുമുണ്ടയിൽ കഴിഞ്ഞുവരുന്നത്. ബാബുവിന്റെ മകൻ ആനന്ദ് കൊപ്പം സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയാണ്.
അതുകൊണ്ടു കൂടിയാണ് കുടുംബത്തെ സഹായിക്കാൻ പി.ടി.എയുടെയും എസ്.എം.സിയുടെയും തീരുമാനപ്രകാരം സ്കൂളിൽ ലക്ഷ്മി ഭാരത് സർക്കസ് കമ്പനിയുടെ സർക്കസ് സംഘടിപ്പിച്ചത്. പിരിഞ്ഞുകിട്ടിയ സംഖ്യ വിദ്യാലയത്തിന്റെ ധനസഹായമായി പ്രധാനാധ്യാപിക കെ.ടി. ജലജ ബാബുവിന് കൈമാറി. എസ്.എം.സി ചെയർമാൻ എൻ.പി. ഷാഹുൽ ഹമീദ്, അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, സി.വി. ദിനേഷ് എന്നിവർ സംബന്ധിച്ചു.

